കേരള രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് മൂവ്മെൻറുകളിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നതായിരുന്നു കെപിസിസി വൈസ് പ്രസിഡൻറ് അഡ്വ: ടി . സിദ്ദിഖിന്റെ കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം . ഒട്ടനവധി രാഷ്ട്രീയ പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ആത്മവിശ്വാസത്തിന്റെ ആൾരൂപം ആയിട്ടാണ് അഡ്വ: ടി സിദ്ധിഖ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫിന്റെ വികസന സ്വപ്നങ്ങൾ , എമർജിങ് കൽ


Ad
കേരള രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് മൂവ്മെൻറുകളിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നതായിരുന്നു കെപിസിസി വൈസ് പ്രസിഡൻറ് അഡ്വ: ടി . സിദ്ദിഖിന്റെ കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം . ഒട്ടനവധി രാഷ്ട്രീയ  പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ആത്മവിശ്വാസത്തിന്റെ ആൾരൂപം ആയിട്ടാണ് അഡ്വ: ടി സിദ്ധിഖ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫിന്റെ വികസന സ്വപ്നങ്ങൾ , എമർജിങ് കൽപ്പറ്റ എന്ന വികസന പദ്ധതി , തുടങ്ങിയ വികസന വിഷയങ്ങളെക്കുറിച്ച് അഡ്വ: ടി സിദ്ദീഖ്  ന്യൂസ് വയനാട് പ്രതിനിധിയോട് സംസാരിക്കുന്നു . 
(അഭിമുഖം തയ്യാറാക്കിയത്
 : ജിത്തു തമ്പുരാൻ )
Q : ” കോഴിക്കോടൻ ഹൽവയുടെ നാട്ടിൽ നിന്ന് വയനാടൻ കട്ടൻകാപ്പിയുടെ നാട്ടിലേക്ക് ” എന്നാണ് താങ്കളുടെ പൊളിറ്റിക്കൽ ട്രാൻസ്പ്ലാന്റേഷനെ മാധ്യമങ്ങൾ വിലയിരുത്തുന്നത് . കൽപ്പറ്റ മണ്ഡലത്തിലെ  സാഹചര്യങ്ങൾ അത്ര അനുകൂലമല്ല . എന്നിട്ടും എന്ത് ധൈര്യത്തിലാണ് അഡ്വ: ടി സിദ്ദിഖ് ഇതിന് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് ?
Ans : ഇത് റിസ്ക് അല്ല . ഇതെൻറെ ഉത്തരവാദിത്തമാണ് . പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ എല്ലാം ഞാൻ നിർവ്വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ഞാൻ അങ്ങനെയാണ്. ഇപ്പോൾ നിലവിൽ ഉള്ളത് കെപിസിസി വൈസ് പ്രസിഡൻറ് ഷിപ്പ് ആണ് . അതിനുമുമ്പ് ഡിസിസി പ്രസിഡൻറ് ,കെപിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസിൻറെ പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് . ഇതൊക്കെയായിരുന്നു .ഇപ്പോൾ നിയോഗിച്ച ഉത്തരവാദിത്തം കൽപ്പറ്റ അസംബ്ലി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എന്നുള്ളതാണ് . ഇവിടെ ജയിക്കുക എന്നുള്ളതും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലത്തിലെ ഒരു എംഎൽഎ സ്ഥാനാർത്ഥിയായി വരിക എന്നുള്ളതും ഇവിടത്തെ കാർഷിക-വ്യാവസായിക ,വിദ്യാഭ്യാസ ഗോത്രവർഗ്ഗ വികസന ,മേഖലകളിലും മറ്റു ജനജീവിത കാര്യങ്ങളിലും ശക്തമായ നേതൃത്വം കൊടുക്കുക എന്നതുമായ നിർദേശമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അതിനുള്ള ആദ്യത്തെ ചുവടുവെപ്പാണ് യുഡിഎഫിന്റെ  എമർജിങ് കൽപ്പറ്റ എന്ന വികസന ഉച്ചകോടി പ്രോജക്ട് .
Q : കെപിസിസി വൈസ് പ്രസിഡൻറ് ആയ ടി.സിദ്ദിഖിനോട് ആണ് ചോദ്യം .യശശരീരനായ എംപി എം ഐ ഷാനവാസ് ,പിന്നെ പ്രിയപ്പെട്ട രാഹുൽ ഗാന്ധി എംപി .ഇവർ രണ്ടുപേരും മൈഗ്രേറ്ററി പൊളിറ്റിക്സിനു പറ്റിയ ഇടമായി വയനാട് മണ്ഡലത്തിനെ തെരഞ്ഞെടുത്തത് നിലമ്പൂർ ബെൽറ്റ് അവിടെ ഉണ്ട് എന്ന ധൈര്യത്തിൽ ആയിരുന്നു. ഇത് കൽപ്പറ്റ ആണ് . താങ്കൾക്ക് എതിര് ഒരു കൽപ്പറ്റക്കാരനാണ്  . ഇവിടെ താങ്കൾക്ക് എന്തൊക്കെ അനുകൂല ഘടകങ്ങൾ ഉണ്ട് ? ആശങ്ക തോന്നുന്നില്ലേ ?
Ans : എനിക്ക് എതിരായിട്ടുള്ള കൽപ്പറ്റക്കാരൻ ഈ മണ്ഡലത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം ഇന്നലെകളിൽ ഞാൻ വയനാട്ടിൽ ഉണ്ടായിട്ടുണ്ട്. ഞാൻ ഈ കൽപ്പറ്റയെ എൻറെ ഹൃദയത്തോട് ചേർത്തു വെച്ചിട്ടുള്ള താണ് . വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ഞാൻ ഇവിടെ കണക്ടഡ് ആണ് . പ്രളയത്തിൽ പുത്തുമല ദുരന്തത്തിൽ മറ്റു പ്രശ്നങ്ങളിൽ , ബഫർസോൺ വിഷയങ്ങളിൽ അങ്ങനെയുള്ള പല മേഖലകളിലും ഞാൻ വെൽ കണക്ടഡ് ആയിട്ടുണ്ട്. എനിക്കിവിടെ അന്യതാബോധത്തിന്റെ അന്തരീക്ഷം ഇല്ല .
Q : പടിഞ്ഞാറത്തറയിൽ ഒരു വലിയ പ്രശ്നമുണ്ട് .25 വർഷം മുമ്പ് ലീഡർ കെ കരുണാകരൻ  പ്രവർത്തി ഉദ്ഘാടനം ചെയ്ത പൂഴിത്തോട് റോഡ് . 70 ശതമാനം പണി തീർന്നിട്ടും അത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് തടഞ്ഞുവെച്ച് അവസ്ഥയിൽ കിടക്കുന്നു. ഇത്തവണത്തെ യുഡിഎഫിന്റെ പ്രകടനപത്രികയിൽ പൂഴിത്തോട് റോഡിന് എന്താണ് സ്ഥാനം ഉള്ളത് ?. ചുരം ബദൽ റോഡ് ആയി ഇതിനെ നിങ്ങൾ ഉയർത്തുമോ ?
Ans : യുഡിഎഫിന് വെറും ഒരു ബദൽ റോഡ് എന്ന കൺസെപ്റ്റ് അല്ല . ചുരം ബദൽ റോഡുകൾ എന്നാണ് . അതിൽ ഏറ്റവും പ്രാധാന്യം കൊടുക്കുക പൂഴിത്തോടിന്  തന്നെയായിരിക്കും .ഒരുപാട് കാലം നമുക്ക് നഷ്ടമായി പോയി. ഈ വിഷയത്തിൽ ഇനി  വൈകിക്കാൻ പറ്റില്ല.
Q : വയനാട്ടിലെ കർഷകരുടെ കൃഷിനാശം , കാർഷിക ഉൽപ്പന്ന വിലത്തകർച്ച ഇതൊക്കെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും ? പിണറായി സർക്കാരിൻറെ വയനാട് പാക്കേജിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ എന്താണ് നിങ്ങളുടെ പദ്ധതി ?
Ans : എൽഡിഎഫിന് കർഷകരോട് ആത്മാർത്ഥത അൽപമെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാലേമുക്കാൽ കൊല്ലം അവഗണിച്ച് അവസാനഘട്ടം ഒരു പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു അല്ല വേണ്ടത്. അവർ ഇവിടെയുള്ള കാർഷിക പ്രശ്നങ്ങൾ മുഴുവൻ അഡ്രസ്സ് ചെയ്തിട്ടില്ല. അവർ പൊളിറ്റിക്കൽ ഗിമ്മിക്ക് കളിക്കുകയായിരുന്നു.അവർക്ക് വോട്ട് മാത്രം മതി. ഞങ്ങൾ അങ്ങനെയല്ല .  കാർഷിക ഉൽപ്പന്ന ത്തിനുള്ള വിപണി , ഉൽപ്പാദനചെലവ് കുറക്കാനുള്ള സംവിധാനം , സംഭരണ സംവിധാനം, മൂല്യവർദ്ധിത ഉല്പന്ന മേഖലകളിലേക്കുള്ള പ്രയാണം തുടങ്ങി കാർഷികമേഖലയുമായി ബന്ധപ്പെട്ട സീരിയസ് ആയ ചില അപ്രോച്ച് ആണ് എമർജിങ് കൽപ്പറ്റയിൽ യുഡിഎഫ് വിഭാവനം ചെയ്യുന്നത് .  
Q : വയനാട് മെഡിക്കൽ കോളേജ് . ഈ വാക്ക് ഒരു ചോദ്യമായി പരിഗണിക്കണം  .
Ans : വയനാട് മെഡിക്കൽ കോളേജ്  കഠിനമായ ഒരു വേദനയാണ് .  അഞ്ചുവർഷം തറക്കല്ല് ആയി ഒരു ഇഷ്ടിക കഷണം പോലും വയ്ക്കാതെ  ഒരു ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കി പ്രഖ്യാപിച്ച ഏറ്റവും വലിയ ദുരന്ത നാടകത്തിന് നേതൃത്വം വഹിച്ച നടപടിയാണ് എൽഡിഎഫ് ചെയ്തത് . ഞങ്ങൾ പറയുന്നു യുഡിഎഫ് വരും വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കും .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *