അടച്ചുറപ്പുള്ള വീടുപോലുമില്ല, കൈപ്പേറിയ ജീവിതം പേറി കുപ്പമ്മയും അരുണാചലവും


Ad
അടച്ചുറപ്പുള്ള വീടുപോലുമില്ല, കൈപ്പേറിയ ജീവിതം പേറി കുപ്പമ്മയും അരുണാചലവും

ബത്തേരി താളൂരിനടുത്ത് വെട്ടുവാടി പ്രദേശത്ത് താമസിക്കുന്ന കുപ്പമ്മയും ഭർത്താവ് അരുണാചലവും ദുരിതംപേറി ജീവിതം തള്ളിനീക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. താമസിക്കുവാൻ അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ലാത്ത ഇരുവരും രോഗത്താൽ വീർപ്പുമുട്ടുകയാണ്. രോഗിയായ ഇരുവർക്കും മൂന്നു വർഷമായി സൗജന്യ ചികിത്സ നൽകി വരുന്നത് എരുമാടിലെ ഡോ. മെൽബിൻ അസീസ്(മെൽബിൻ സ് ഹെൽത്ത് കെയർ) ആണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു പറ്റം ആളുകൾക്ക് സൗജന്യ ചികിത്സ നൽകി വരുന്ന കൂട്ടത്തിൽ കുപ്പമ്മയെയും അരുണാചലത്തെയും ഉൾപ്പെടുത്തി ഡോ. മെൽബിൻ. വാർദ്ധക്യ രോഗങ്ങൾ കാർന്നുതിന്നുന്ന സാഹചര്യത്തിൽ കുപ്പന്മയ്ക്ക് സ്ട്രോക്ക് വന്ന് കിടപ്പിലായതോടു കൂടി ഈ കുടുംബത്തിൻ്റെ അവസ്ഥ പൂർണമായും അവതാളത്തിലായി. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കിടന്നിരുന്ന ഇവർക്ക് ഈ സ്ഥിതി കണ്ടു കൊണ്ട് ഡോ. മെൽബിൻ കട്ടിൽ വാങ്ങി നൽകി. പ്രാഥമിക കർമങ്ങൾ നിർവഹിക്കുവാൻ ശൗചാലയം പോലുമില്ല ഇവർക്ക്. പെൻഷൻ മാത്രമാണ് ഇവരുടെ ആശ്രയം.കയറി കിടക്കുവാൻ ഒരു പാർപ്പിടം പോലുമില്ലാതെ വാർദ്ധക്യത്തിൻ്റെ രോഗത്തിൻ്റെ പിടിലായി ഒറ്റപ്പെട്ടു പോയി ഈ എഴുപത്താറുകാരിയും എൺപത്തി രണ്ടുകാരനും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *