ആവേശഭരിതം അമിത് ഷായുടെ സന്ദർശനം; ഇന്ത്യയിലാകമാനം കോമ്റേഡ് – കോണ്‍ഗ്രസ് സഖ്യമെന്ന് അമിത് ഷാ


Ad
ആവേശഭരിതം അമിത് ഷായുടെ സന്ദർശനം; 
ഇന്ത്യയിലാകമാനം കോമ്റേഡ് – കോണ്‍ഗ്രസ് സഖ്യമെന്ന് അമിത് ഷാ 

മീനങ്ങാടി: ഇന്ത്യയിലാകമാനം നടക്കുന്നത് കോമറേഡ്, കോണ്‍ഗ്രസ് സഖ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പര്യടനവുമായി ബന്ധപ്പെട്ട് മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ആണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. വോട്ടുബാങ്ക് മാത്രമായാണ് ഇവര്‍ ജനങ്ങളെ കാണുന്നത്. സര്‍ക്കാരിനെ കാണുന്നത് പണമുണ്ടാക്കാനുള്ള ഇടമായും. രണ്ടുപേരും പരസ്പരം കൈകള്‍കോര്‍ത്ത് ഇവിടെ അഴിമതി സൃഷ്ടിക്കുന്നു. ഒരിടത്ത് സോളാര്‍ ആണെങ്കില്‍ മറുവശത്ത് ഡോളര്‍. ഒരിടത്ത് സരിത എങ്കില്‍ മറ്റൊരിടത്ത് സ്വപ്‌ന. ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ പാദങ്ങള്‍ പതിഞ്ഞ പുണ്യസ്ഥലമാണ് കേരളം. ഇവിടെ ഭാഗ്തരെ തല്ലി ചതക്കുന്നു. അയ്യപ്പസന്നിധിയില്‍ വച്ചാണ് കുട്ടികളെയും അമ്മമാരെയും ലാത്തികൊണ്ട് തല്ലിച്ചതച്ചത്. അതിന് ഈ ഗവണ്‍മെന്റ് ഒത്താശയും ചെയ്തു. എന്നാല്‍ ഭക്തരുടെ കൂടെ നിന്നത് ബിജെപി മാത്രമാണ്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒന്നുംതന്നെ ചെയ്യാനായില്ല. ഭാരതീയ ജനതാ പാര്‍ട്ടി ആണ് ഭക്ത ജനങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചത്. വയനാട് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ്. 15 വര്‍ഷം രാഹുല്‍ അമേഠിയില്‍ ആയിരുന്നു. അവിടെ തോല്‍ക്കുമെന്ന് ഉറപ്പായപ്പോളാണ് വയനാട്ടില്‍ വന്നു മത്സരിച്ചത്. എന്നാല്‍ വയനാട്ടില്‍ ഒന്നും തന്നെ ചെയ്യാന്‍ രാഹുലിന് ആയിട്ടില്ല. വിനോദ സഞ്ചാരിയായാണ് അദ്ദേഹം വയനാട്ടില്‍ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുകയാണെങ്കില്‍ വയനാടിനെ ഇന്ത്യയിലെ തന്നെ വികസന ജില്ലയായി മാറ്റും. ജില്ലയില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ ആണ് നടപ്പിലാക്കിയിട്ടുള്ളത്. കേരളത്തില്‍ കൃഷി, ടൂറിസം, വികസന നൈപുണ്യം എന്നിവയക്കെല്ലാം കോടികളാണ് ചെലവാക്കിയത്. സാങ്കേതിക വിദ്യയിലും കേരളത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ പരിശ്രമിച്ചതും കേന്ദ്ര സര്‍ക്കാരാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 10 വര്‍ഷം ഇന്ത്യയെ ഭരിച്ചിട്ട് അഴിമതി മാത്രമാണ് നടത്തിയത്. 12 ലക്ഷം കോടിയുടെ കുംഭകോണം ആണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തിയത്. അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ മത്സരം മാത്രമാണ് ഇരുമുന്നണികളും നടത്തുന്നത്. ജനങ്ങളെ സേവിക്കാന്‍ അല്ല ഇവര്‍ അധികാരത്തിലെത്തുന്നത്. സിപിഎമ്മിന് എസ്ഡിപിഐ സഖ്യം ആണെങ്കില്‍ കോണ്‍ഗ്രസിലെ മുസ്ലിം ലീഗ്ആണ് സഖ്യം. ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സിപിഎം പിഎസ്‌സിയെ പാര്‍ട്ടി ഘടകമാക്കി മാറ്റി. പിഎസ്‌സി ലിസ്റ്റില്‍ ഉള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. പ്രളയ സമയത്ത് കെടുകാര്യസ്ഥതമൂലം നിരവധി പേരാണ് മരിച്ചത്. വേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത് കൊണ്ടാണ് കൂടുതല്‍ അപകടം ഉണ്ടാകാത്തത്. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ വി.വി രാജന്‍, ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സാദാനന്ദന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്‍, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദിപ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ.മോഹന്‍ദാസ്, ജീല്ലാ ഉപാദ്യക്ഷന്‍ കെ.പി മധു, സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, മുകുന്ദന്‍ പള്ളിയറ, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *