വെള്ളിയും ശനിയും കൂടുതൽ പേരില്‍ പരിശോധന നടത്തും


Ad
വെള്ളിയും ശനിയും കൂടുതൽ പേരില്‍ പരിശോധന നടത്തും

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെയും മറ്റന്നാളും (ഏപ്രില്‍ 16, 17) കൂടുതല്‍ പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പനി, ചുമ, ജലദോഷം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവര്‍, 45 വയസ്സിനു താഴെ പ്രായമുള്ള ആള്‍ക്കൂട്ടത്തില്‍ പങ്കെടുത്തവര്‍, 45 വയസ്സ് കഴിഞ്ഞ വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായവര്‍, തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ബൂത്ത് ഏജന്റ്മാരായി പ്രവര്‍ത്തിച്ചവര്‍, കച്ചവടക്കാര്‍, സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനക്ക് വിധേയമാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *