September 19, 2026

ജില്ലയിൽ 166 പേര്‍ക്ക് കൂടി കോവിഡ്; 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ജില്ലയിൽ 166 പേര്‍ക്ക് കൂടി കോവിഡ്; 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30495 ആയി. 28350 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1669 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 24 പേര്‍, കല്‍പ്പറ്റ 21, അമ്പലവയല്‍ 19, നൂല്‍പ്പുഴ 12, ബത്തേരി 10, തവിഞ്ഞാല്‍ 9, മേപ്പാടി, പനമരം, തിരുനെല്ലി, വെള്ളമുണ്ട 8 പേര്‍ വീതം, നെന്മേനി 7, വെങ്ങപ്പള്ളി 5, വൈത്തിരി 4, കണിയാമ്പറ്റ, പൊഴുതന, തരിയോട് 3 പേര്‍ വീതം, മീനങ്ങാടി, മുട്ടില്‍, പൂതാടി 2 പേര്‍ വീതം, എടവക, കോട്ടത്തറ, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്ന് വന്ന 3 മാനന്തവാടി സ്വദേശികളും അമ്പലവയല്‍, തവിഞ്ഞാല്‍ സ്വദേശികളായ ഒരാള്‍ വീതവുമാണ് ഇതര സംസ്ഥാനത്തു നിന്ന് വന്നു രോഗബാധിതരായത്.
*30 പേര്‍ക്ക് രോഗമുക്തി*
സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ 4 പേര്‍ വീതം, മാനന്തവാടി കല്‍പ്പറ്റ, നെന്മേനി 2 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, പനമരം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, തരിയോട്, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 6 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*463 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 463 പേരാണ്. 294 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6010 പേര്‍. ഇന്ന് പുതുതായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 458 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 327461 സാമ്പിളുകളില്‍ 325178 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 294683 നെഗറ്റീവും 30495 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *