പന്തിപ്പൊയിൽ പാലത്തിൽ അപകടയാത്ര


Ad
പന്തിപ്പൊയിൽ പാലത്തിൽ അപകടയാത്ര

വെളളമുണ്ട: കാലപ്പഴക്കത്തിൽ ദ്രവിച്ച പാലം തകർച്ചയുടെ വക്കിൽ. വെളളമുണ്ട -പടിഞ്ഞാറത്തറ
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്തിപ്പൊയിൽ (ബപ്പനം) പാലമാണ് അപകട ഭീഷണിയുയർത്തുന്നത്. പന്തിപ്പൊയിൽ ടൗണിനോട് ചേർന്ന പഴയ പാലത്തി​െൻറ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിയുമ്പോഴും പുതുക്കിപ്പണിയാൻ നടപടിയില്ല. തൂണി​െൻറയും ബീമുകളുടെയും അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ വെളിച്ചത്തായ നിലയിലാണ്. പതിറ്റാണ്ടുകൾ പഴക്കമുളള പാലത്തി​െൻറ കൈവരികളടക്കം തകർച്ചയുടെ വക്കിലാണ്.
ബാണാസുര സാഗർ ഡാമിലേക്കുള്ള പ്രധാന റോഡിലെ പാലമാണിത്. ഇടക്കാലത്ത് വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്ത് റോഡ് പുതുക്കിപ്പണിതിരുന്നെങ്കിലും പാലം പഴയപടിതന്നെ നിലനിർത്തി. പുതുക്കിപ്പണിയണമെന്ന് അന്ന് തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു.
ബാണാസുര ഡാമിലേക്കടക്കം എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്. മുൻപ് ഈ പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിരുന്നു. പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചെറു മഴപെയ്​താൽ പോലും വെള്ളക്കെട്ടുണ്ടാവുന്ന പാലത്തിലൂടെ ചെറുവാഹനങ്ങളിലെ യാത്രയും ദുഷ്ക്കരമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *