ബ്ലൂ അമ്പർല ഡേ ക്ക് ബത്തേരിയിൽ തുടക്കമായി


Ad
ബ്ലൂ അമ്പർല ഡേ ക്ക് ബത്തേരിയിൽ തുടക്കമായി

ആണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെ ബ്ലു അമ്പര്‍ല ഡേ പരിപാടിക്ക് ബത്തേരിയില്‍ തുടക്കമായി. ശ്രേയസ്സ് ബത്തേരിയും, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബട്ടര്‍ ഫ്‌ളൈന്യൂവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ്്ത്തിന്റെ ഭാഗമായി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകവും അവതരിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജ് എച്ച്.ഒ.ഡി സേവ്യര്‍കുട്ടി ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു. ട്രീസ അധ്യക്ഷയായി. ‍വര്ത്തമാന കാലത്ത് പെണ്‍കുട്ടികളെ പോലെ ആണ്‍കുട്ടികളും മുതിര്‍ന്നവരുടെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവരാണന്നും, പെണ്‍കുട്ടികളേക്കാള്‍ കൂടുതലായി ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടന്നും സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യം വെക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *