March 19, 2024

പായൽ നിറഞ്ഞ്​ പനമരം പുഴക്ക്​ നിറം മാറ്റം; നാട്ടുകാർ ആശങ്കയൽ

0
Img 20210418 125225.jpg
പായൽ നിറഞ്ഞ്​ പനമരം പുഴക്ക്​
നിറം മാറ്റം; നാട്ടുകാർ ആശങ്കയൽ



പനമരം പുഴ നിറംമാറി ഒഴുകുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. അടുത്ത കാലത്തായി​ പുഴയിൽ പായൽ നിറഞ്ഞ്​ നിറവ്യത്യാസം അനുഭവപ്പെടുകയാണ്​. വേനൽ മഴ പെയ്യുന്നതോടെയാണു ഈ ​പ്രതിഭാസം. വെള്ളത്തിനു മുകളിൽ പാടപോലെ പായൽ കാണുന്നത് നാട്ട്കാരിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. ആദ്യം വെള്ളം കറുത്തതായിട്ടാണു കണ്ടിരുന്നത്​. പിന്നീടാണു പലതരത്തിലുള്ള നിറങ്ങളിൽ പായൽ കാണപ്പെട്ടത്.
കേരളത്തിൽ രണ്ടാമത്തെ മാലിന്യംനിറഞ്ഞ പുഴ പനമരമാണന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. മുൻപും ഇത്തരത്തിൽ പായൽ കാണപ്പെട്ടിരുന്നെങ്കിലും വ്യാപകമായത്​ ഇപ്പോഴാണ്​. വേനൽ മഴയിൽ പുഴയിൽ വെള്ളം കൂടുന്നതിനുസരിച്ച് പായലും കൂടിവരുന്നു.
പനമരം പുഴയിലാണ്​ വിളമ്പ്കണ്ടം, പനമരം, അഞ്ചുകുന്നു തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധജല വിതരണ പദ്ധതി കുടിവെളള കിണറുകളുള്ളത്. വരൾച്ച നേരിടുന്ന വേനലിൽ പുഴയിലെ വെള്ളത്തി​െൻറ നിറം മാറുന്നതും പായൽ നിറയുന്നതിലും ജനങ്ങൾ ആശങ്കയിലാണ്​.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *