April 26, 2024

തുക അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ സംഷാദ് മരക്കാര്‍

0
Img 20210418 153452.jpg

പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.പദ്ധതി വിഹിതം മാറ്റിവെക്കാത്തതിനാല്‍ പഞ്ചായത്ത് ഭരണസമിതികള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ഇടപെടണം. വാര്‍ഡ്തലങ്ങളില്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തുകയും കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുകയും വേണം.പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കുകയും   45 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളും കോവിഡ് വാ ക്‌സിന്‍  സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും അദ്ദേഹം.ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രെമോട്ടര്‍മാരുടെ സഹായത്തോടെ ക്യാമ്പുകള്‍ ഏകോപിപ്പിക്കണം.പഞ്ചായത്ത് തലങ്ങളിലെ ആരാധാനാലയങ്ങള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.പഞ്ചായത്ത് തലത്തില്‍ കോവിഡ് മോണിറ്ററിംങ്ങ് കമ്മിറ്റികള്‍ രുപീകരിച്ച് ദിവസവും കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുംആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഞ്ചായത്തുകള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്‌

 

advt_31.jpg
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *