April 25, 2024

ചിറക്കരയിലെ ഭൂപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന്

0
ചിറക്കരയിലെ ഭൂപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് 
പഞ്ചാരക്കൊല്ലി, ചിറക്കര പ്രദേശങ്ങളിലെ ഭൂപ്രശ്നം
അടിയന്തിരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ നഗരസഭാ കമ്മിറ്റി
ആവശ്യപ്പെട്ടു. മാനന്തവാടി താലൂക്കിലെ മാനന്തവാടി വില്ലേജിൽ ഉൾപ്പെടുന്ന
പഞ്ചാരക്കൊല്ലി, ചിറക്കര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ നികുതി
അടക്കാനാകാതെ പ്രതിസന്ധിയിലാണ്. മാനന്തവാടി ലാൻഡ് ട്രൈബൂണിൽ നിന്നും
പട്ടയം ലഭിച്ചതും ജന്മവകാശം ആധാരം ചെയ്ത് നൽകിയതുമായ മാനന്തവാടി
വില്ലേജിലെ റീസർവെ 89/1 ൽ 747.54 ഏക്കർ ഒട്ടളവ് ഭൂമിയിൽ കൃഷി ചെയ്‌തും
കൈവശം വച്ച് വരുന്നതും സർക്കാരിൽ ഭൂനികുതി അടയ്ക്കുന്നതുമായ ഭൂമിയിലാണ്
സ്ഥിര താമസക്കാരായവരുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാത്ത തരത്തിൽ
ഉള്ളത്. മിച്ചഭൂമി എന്ന തരത്തിലുള്ള കാരണം പറഞ്ഞ് കുടുംബങ്ങളെ
വഴിയാധാരമാക്കുന്നത് അവസാനിപ്പിക്കണം. നിലവിലുള്ള പ്രശ്നം
പരിഹരിക്കുന്നതിന് വേണ്ടി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി
ഇടപെടണം. സാധാരണക്കാരായ കൂലിപ്പണിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും
പ്രശ്നത്തിൽ അടിയന്തിര നടപടി അധികാരികളിൽ നിന്നും ഉണ്ടാകണം.
അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സുബൈർ മാനന്തവാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ ചിറക്കര,
എ.പി. ജാബിർ, ബഷീർ സൈദ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *