May 14, 2026

കോവിഡ് : ബസ് സർവീസ് മേഖല പ്രതിസന്ധിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡിന്റെ രണ്ടാം വരവിൽ സ്വകാര്യ ബസ് സർവീസ് മേഖല പ്രതിസന്ധിയിൽ

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല. ബസ്സുകളില്‍ ഇരുന്ന് യാത്ര മാത്രമായപ്പോള്‍ ബസ്സ് സര്‍വ്വീസ് നഷ്ടത്തിലാണെന്നും ഇത്തരമൊരവസ്ഥയില്‍ സര്‍വ്വീസ് നിര്‍ത്തി വെക്കേണ്ടിവരുമെന്നും ബസ്സുടമകള്‍. സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രമേ യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ബസ്സുകള്‍ക്ക് നഷ്ടക്കണക്കുകള്‍ പെരുകിയത്. നേരത്തേ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ പൊതു ഗതാഗത മേഖലയില്‍ സ്വകാര്യ ബസ്സ് മേഖലയും പതിയെ ഉണര്‍വ്വിലേക്ക് വരുമ്പോഴാണ് വീണ്ടും കൊവിഡിന്റെ രണ്ടാം വരവ് ഈ മേഖലെയെ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *