അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവെക്കണമെന്ന്


Ad
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവെക്കണമെന്ന്

കൊവിഡില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ 20ന് പി എസ് സി നടത്താനിരിക്കുന്ന ബിസിനസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മാറ്റിവെക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍. രാവിലെ 7.30 ന് നടക്കുന്ന പരീക്ഷകള്‍ക്ക് ദൂരസ്ഥലങ്ങളില്‍ നിന്നും കേന്ദ്രങ്ങളില്‍ എത്തിച്ചേരാനാവില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടികാണിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ തസ്തികയിലേക്ക് പി എസ് സി പരീക്ഷ നടത്തുന്നത്. എന്നാല്‍ കൊവിഡ് രൂക്ഷമായി തുടരുകയും പലജില്ലകളിലും കടത്തു നിയന്ത്രണങ്ങളും യാത്രാബുദ്ധിമുട്ടുകളും നേരിടുന്ന സാഹചര്യത്തിലും പി എസ് സി, പരീക്ഷ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്ത് ആകെ ഈ പരീക്ഷയെഴുതാന്‍ 1046 അപേക്ഷകരാണുള്ളത്. ഇവര്‍ക്കായി മൂന്ന് കേന്ദ്രങ്ങളാണ് പി എസ് സി ഒരുക്കിയിരിക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലോഡ്ജുകള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടും ഗതാഗത സംവിധനത്തിലെ പ്രശ്നങ്ങളും കാരണം ഈ സമയത്ത് ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എങ്ങനെ എത്തിച്ചേരുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *