പാലം അപകട ഭീഷണിയുയർത്തുന്നു: പുതുക്കിപണിയാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
പാലം അപകട ഭീഷണിയുയർത്തുന്നു: പുതുക്കിപണിയാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
പന്തിപ്പൊയിൽ (ബപ്പനം) പാലം അപകട ഭീഷണിയുയർത്തുന്നു. കാലപ്പഴക്കത്തിൽ ദ്രവിച്ച പാലം തകർച്ചയുടെ വക്കിലാണ്. തൂണിന്റെയും ബീമുകളുടെയും അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. ബാണാസുര സാഗർ ഡാമിലേക്കുള്ള പ്രധാന റോഡിലെ പാലമാണിത്. പന്തിപ്പൊയിൽ ടൗണിനോട് ചേർന്ന പഴയ പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിയുമ്പോഴും പുതുക്കിപ്പണിയാൻ നടപടിയില്ല. ഇടക്കാലത്ത് വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്ത് റോഡ് പുതുക്കിപ്പണിതിരുന്നെങ്കിലും പാലം പഴയപടിതന്നെ നിലനിർത്തി. വെളളമുണ്ട – പടിഞ്ഞാറത്തറ
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം പുതുക്കിപ്പണിയണമെന്ന് അന്ന് തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
ബാണാസുര ഡാമിലേക്കടക്കം എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്. പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Leave a Reply