April 25, 2024

കോവിഡ് വ്യാപനം: പടിഞ്ഞാറത്തറ അടിയന്തിര പ്രതിരോധ പ്രവർത്തനം നടത്തും.

0
കോവിഡ് വ്യാപനം:  പടിഞ്ഞാറത്തറ അടിയന്തിര പ്രതിരോധ പ്രവർത്തനം നടത്തും.
                                                            പടിഞ്ഞാറത്തറ. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഭരണ സമിതി അംഗങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും പോലീസും സന്നദ്ധ പ്രവർത്തകരും  അടങ്ങുന്ന കൺട്രോൾ  സെല്ലിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കോളനികളും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് കോവിഡ് രോഗ നിർണയ ക്യാമ്പുകൾ ഊർജിതമാക്കും.ആർ. ആർ. ടി അംഗങ്ങളുടെ സഹായത്തോടെ വാക്സിൻ എടുക്കാനുള്ളവരുടെ പേരുകൾ എല്ലാ വാർഡുകളിൽ നിന്നും തുല്യമായി രജിസ്റ്റർ ചെയ്യും.രോഗം കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകൾ  കർശനമാക്കും.ആവശ്യമെങ്കിൽ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ മൈക്രോ കണ്ടെയ്ൻമെൻറ് പ്രദേശങ്ങളായി പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. പൾസ് എമർജൻസി ടീം പടിഞ്ഞാറത്തറ യൂണിൻ്റെ നേതൃത്വത്തിൽ നാളെ ( 25.04.2021 ഞായർ ) പടിഞ്ഞാറത്തറ ടൗൺ അണു നശീകരണം ചെയ്യുവാനും തീരുമാനിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്     പി.കെ. അബ്ദുൾ റഹ്മാൻ, ബ്ലോക്ക് മെമ്പർമാരായ കെ.കെ അസ്മ, ഷിബു പോൾ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  ജസീല ളംറത്ത്, പഞ്ചായത്തംഗങ്ങളായ അനീഷ്.കെ.കെ, ബഷീർ ഈന്തൻ, യൂ.എസ് സജി., റഷീദ് വാഴയിൽ, സാജിത നൗഷാദ്, ബിന്ദു ബാബു, റഷീന ഐക്കാരൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ സന്തോഷ്, എസ്.ഐ ഷമീർ ,വില്ലേജ് ഓഫീസർ കെ സുരേഷ്, വ്യാപാരി വ്യവസായി പ്രസിഡണ്ട് പി.കെ. ദേവസ്യ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ.പി.ശംസുദ്ധീൻ, ജോണി നന്നാട്ട്, പ്രദീപൻ മാസ്റ്റർ, സിമിൽകുമാർ, രാജീവൻ, പഞ്ചായത്ത് സെക്രട്ടറി കെ.ടി. മാത്യൂ പഞ്ചായത്ത് ജീവനക്കാരായ ബിജു, അബ്ദുസമദ്  എന്നിവർ യോഗത്തിൽ പങ്കെടത്തു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *