റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വനം വകുപ്പ് ജീവനക്കാർ


Ad
റോഡരികിലെ മാലിന്യങ്ങൾ നീക്കം വനം വകുപ്പ് ജീവനക്കാർ

മാനന്തവാടി: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ബേഗൂർ റെയിഞ്ചിലെ തിരുനെല്ലി ഫോസ്റ്റ് സ്റ്റേഷൻ്റെ പരിധിയിലെ തെറ്റ് റോഡ് പുലിവാൽ മുതൽ തിരുനെല്ലി വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.വി ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ജീവനക്കാർ നീക്കം ചെയ്തു.വനത്തിൽ മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെയും വനത്തിൽ വാഹനങ്ങൾ നിർത്തി വന്യമൃഗങ്ങൾ തീറ്റ കൊടുക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു.പരിപാടിക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.പി ഹരികൃഷൻ, കെ.വി അമൃത,ബ്യൂട്ടിയ കെ.ജോൺസൺ ഫോറസ്റ്റ് വാച്ചർമാരായ കെ.എം. മേഘ കെ.എ റീന തുടങ്ങിയവർ പങ്കെടുത്തു. വനത്തിൽ മാലിന്യങ്ങൾ തള്ളുന്നതും വാഹനങ്ങൾ നിർത്തി വന്യമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നത് തടയുന്നതിന് വനമേഖലയിലെ റോഡുകളിൽ വനം വകുപ്പ് നടപടി കർശനമാക്കൻ ഒരുങ്ങുകയാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *