മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഡി.വൈ.എഫ്.ഐ
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഡി.വൈ.എഫ്.ഐ.
പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന മഴക്കാലപൂർവ്വ ശുചീകരണം സംസ്ഥാന വ്യാപകമായി ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ശുചീകരണ ദിനമായി ആചരിച്ചു. ഇന്നലെ മുതൽ ഒരാഴ്ചക്കാലം ശുചീകരണ വാരമായും ആചരിക്കും.
കോവിഡ് 19 ന്റെ രണ്ടാം തരംഗം കേരളത്തിലും വ്യാപനതോത് ഉയർത്തിയിരിക്കുകയാണ്. ഫലപ്രദമായ നടപടികളിലൂടെ കേരളം പ്രതിരോധം തീർക്കുമ്പോൾ, ശ്രദ്ധിക്കേണ്ട ഒന്നാണ് മഴക്കാലപൂർവ്വ ശുചീകരണം. ഈ സാഹചര്യത്തിൽ മഴക്കാലപൂർവ്വ രോഗങ്ങൾകൂടി നമ്മെ വേട്ടയാടുന്ന സ്ഥിതി വരരുത്. നിലവിലെ മഹാമാരിക്കാലത്ത് മഴക്കാലപൂർവ്വ രോഗങ്ങൾ പൂർണമായും പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. ഇതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ശുചീകരണ ക്യാമ്പയിനിൻ്റെ ജില്ലാ തല ഉദ്ഘാടനം വയനാട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖും ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസും ചേർന്ന് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.ആർ ജിതിൻ, ബ്ലോക്ക് പ്രസിഡൻ്റ് അജിത് വർഗ്ഗീസ്, വിപിൻ വേണുഗോപാൽ, അനുഷ്ക്ക, നിരഞ്ജന, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply