April 25, 2024

രണ്ട്‌ ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്കുകള്‍ കൂടി ജില്ലയിലെത്തും

0
രണ്ട്‌ ലിക്വിഡ്‌ ഓക്‌സിജന്‍
ടാങ്കുകള്‍ കൂടി ജില്ലയിലെത്തും
കോവിഡ്‌ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം വയനാടിന്‌ ആശ്വാസമാവുന്നു. സര്‍ക്കാര്‍ നിര്‍ദേശാനുസരണം പാലക്കാട്‌ കഞ്ചിക്കോട്‌ സതേണ്‍ എയര്‍ പ്രൊഡക്ട്‌സില്‍ നിന്നു ഒന്നര ലക്ഷം ലിറ്റര്‍ വീതമുള്ള രണ്ട്‌ ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്കുകള്‍ കൂടി അടുത്ത ദിവസം ജില്ലയിലെത്തും. മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ്‌ ടാങ്കുകള്‍ എത്തിക്കുക. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ഒന്നര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്ക്‌ മാനന്തവാടിയില്‍ എത്തിച്ചിരുന്നു. ഇതോടെ പരമാവധി ഓക്‌സിജന്‍ ലഭ്യത ജില്ലയില്‍ ഉറപ്പുവരുത്താമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ 295 ജംബോ (ബള്‍ക്ക്‌) സിലിണ്ടറുകളും 618 സാധാരണ (കിടക്കകള്‍ക്ക്‌ സമീപം സ്ഥാപിക്കുന്നത്‌) സിലിണ്ടറുകളുമുണ്ട്‌. വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌- 225, കല്‍പ്പറ്റ ജനറല്‍ ആശുപത്രി- 21, സുല്‍ത്താന്‍ ബത്തേരി താലൂക്ക്‌ ആശുപത്രി- 31, വൈത്തിരി താലൂക്ക്‌ ആശുപത്രി- 18 എന്നിങ്ങനെയാണ്‌ ജംബോ സിലിണ്ടറുകളുടെ എണ്ണം. സാധാരണ സിലിണ്ടറുകള്‍ സജ്ജീകരിച്ച സര്‍ക്കാര്‍ ആശുപത്രികള്‍ (സിലിണ്ടറുകളുടെ എണ്ണം): വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ (199), കല്‍പ്പറ്റ ജനറല്‍ ആശുപത്രി (32), സുല്‍ത്താന്‍ ബത്തേരി താലൂക്ക്‌ ആശുപത്രി (20), വൈത്തിരി താലൂക്ക്‌ ആശുപത്രി (16), മീനങ്ങാടി സി.എച്ച്‌.സി (24), സി.എച്ച്‌.സി പുല്‍പ്പള്ളി (17), സി.എച്ച്‌.സി നല്ലൂര്‍നാട്‌ (12), സി.എച്ച്‌.സി മേപ്പാടി (25), സി.എച്ച്‌.സി പനമരം (17), സി.എച്ച്‌.സി പേര്യ (10), സി.എച്ച്‌.സി പൊരുന്നന്നൂര്‍ (8), സി.എച്ച്‌.സി അമ്പലവയല്‍ (16), സി.എച്ച്‌.സി തരിയോട്‌ (12), പി.എച്ച്‌.സി ചുള്ളിയോട്‌ (10), പി.എച്ച്‌.സി വരദൂര്‍ (9), എഫ്‌.എച്ച്‌.സി പൊഴുതന (5), പി.എച്ച്‌.സി കാപ്പുകുന്ന്‌ (8), പി.എച്ച്‌.സി വാഴവറ്റ (13), എഫ്‌.എച്ച്‌.സി ചെതലയം (16), എഫ്‌.എച്ച്‌.സി വെള്ളമുണ്ട (6), പി.എച്ച്‌.സി ബേഗൂര്‍ (3), പി.എച്ച്‌.സി മുള്ളന്‍കൊല്ലി (14), എഫ്‌.എച്ച്‌.സി അപ്പപ്പാറ (7), പി.എച്ച്‌.സി കുറുക്കന്മൂല (5), എഫ്‌.എച്ച്‌.സി പൂതാടി (18), എഫ്‌.എച്ച്‌.സി ചീരാല്‍ (9), പി.എച്ച്‌.സി സുഗന്ധഗിരി (9), എഫ്‌.എച്ച്‌.സി പടിഞ്ഞാറത്തറ (9), എഫ്‌.എച്ച്‌.സി തൊണ്ടര്‍നാട്‌ (8), എഫ്‌.എച്ച്‌.സി വെങ്ങപ്പള്ളി (4), പി.എച്ച്‌.സി പാക്കം (12), എഫ്‌.എച്ച്‌.സി നൂല്‍പ്പുഴ (17), യു.പി.എച്ച്‌.സി മുണ്ടേരി (1), പി.എച്ച്‌.സി വാളാട്‌ (13), എഫ്‌.എച്ച്‌.സി കോട്ടത്തറ (5), എഫ്‌.എച്ച്‌.സി എടവക (9).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *