April 24, 2024

പോലീസിലെ ജനകീയ മുഖം പടിയിറങ്ങുന്നു.

0
Img 20210429 Wa0115.jpg
പോലീസിലെ ജനകീയ മുഖം പടിയിറങ്ങുന്നു.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ പി.വി.വിജയൻനാളെ വിരമിക്കും.
പൊതു ജനങ്ങളോട് ചിരിച്ച് കൊണ്ടുള്ള ഇടപെടലുകളായിരുന്നു ഇദ്ദേഹത്തെ മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്ഥനാക്കിയിരുന്നത്. 1998 ൽ മലപ്പുറം AR ക്യാമ്പിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 32 വർഷത്തെ സേവനത്തിന് ശേഷമാണ് പടിയിറങ്ങുന്നത്. 1991 ലാണ് വയനാട്ടിൽ ജോലിയിൽ പ്രവേശിക്കുന്നത്. മീനങ്ങാടി , ബത്തേരി പുൽപ്പള്ളി, ഉൾപ്പടെ വയനാട്ടിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. മീനങ്ങാടി വിജിലൻസ് എ.എസ്. ഐ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്പളക്കാട്, കേണിച്ചിറ, കൽപ്പറ്റ , എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്. 
കേരള പോലീസ് അസോ: ജില്ലാ ജോ : സെക്രട്ടറി, പോലീസ് ഓഫീസേഴ്സ് അസോ: ജില്ലാ വൈസ് പ്രസി : എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ അതീവ തൽപരനായ ഇദ്ദേഹം വയനാട്ടിലെ ഒട്ടുമിക്ക സ്ക്കൂളുകളിലും, ക്ലബ്ബുകളിലും, വായനശാലകളിലും ക്ലാസെടുത്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *