June 13, 2026

വയനാട്ടിലെ ട്രൈബൽ സ്കൂളിന് നൂറ് മേനി വിജയ തിളക്കം

0
IMG_20211201_074515.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കണിയാമ്പറ്റ ചിത്രമൂലയിലുള്ള മോഡൽ റസിഡൻസ് സ്കൂളിലെ 
പ്ലസ് വൺ പരീക്ഷയെഴുതിയ 51 കുട്ടികളിൽ 48 ലും വിജയം.
സംസ്ഥാനത്തെ മോഡൽ റസിഡൻസ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും കണിയാമ്പറ്റ എം. ആർ.എസിനാണ്. 
ചരിത്രത്തിലാദ്യമായി ഈ വിജയതിളക്കത്തിന് നൂറ് മാറ്റ് തിളക്കമാണ്. അദ്ധ്യാപകരുടേയും കൂട്ടായ പ്രയത്നത്തിൻ്റെ കൂടി ഫലമായ ഈ വിജയത്തിൽ ഏറെ അഭിമാനമുണ്ടെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രൊജക്ട് ഓഫീസർ കെ.സി. ചെറിയാൻ ,, ന്യൂസ് വയനാടി,,നോട് പറഞ്ഞു. 
കോവിഡ് കാലത്തും സൂക്ഷ്മമായ ജാഗ്രത പുലർത്തിയതിൻ്റെ ഫലമായി ,കോവിഡിനേയും കണിയാമ്പറ്റ എം. ആർ.എസിന് അതിജീവിക്കാനായി. പൂർണ്ണമായും ആദിവാസി സമൂഹങ്ങളിലെ പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഡിസ്ട്രിക് ലീഗൽ സർവ്വീസ് അതോറിറ്റിയുടെ കരുതലും തുണയും ഉണ്ടായിരുന്നുവെന്ന് ,
കെ.സി.ചെറിയാൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *