April 28, 2026

കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ

0
CollageMaker_20211201_0804520052-768x768.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുറുവ ദ്വീപിന് സമീപം കുറുക്കൻമൂലയിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത് . ആട്, പശു എന്നിവയെ കടിച്ച് കൊന്നു.കാവേരി പൊയിൽ ബാബു, ' തിനം കുഴി ജിൽസ്, തിനം കുഴി സാബു എന്നിവരുടെ പോത്ത്, പശു, ആട് എന്നിവയെയാണ് ആക്രമിച്ചത്. 
ഈ പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗശല്യം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നതെന്ന് ഇവിടുത്തെ ഡിവിഷൻ കൗൺസിലർ ആലീസ് സിസിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *