വെടിയേറ്റ് മരിച്ച യുവാവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ല; ഒന്നും വ്യക്തമായിട്ടില്ലെന്ന് പോലീസ്
കമ്പളക്കാട്:വണ്ടിയാമ്പറ്റ നെൽവയലിൽ ജയൻ്റെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ല.
കൂടുതൽ വ്യക്തത വന്നിട്ടില്ല എന്ന്
അന്വേഷണ സംഘം പറഞ്ഞു.
കമ്പളക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. എ .സന്തോഷ്, മാനന്തവാടി ഇൻസ്പെക്ടർ പി.പി. അബ്ദുൾ കരീം, നൂൽപ്പുഴ ഇൻസ്പെക്ടർ ,വി വി. മുരുകൻ, ഇൻസ്പെക്ടർമാരായ അഖിൽ പി.പി. ,എൻ.വി.
ഹരീഷ് കുമാർ തുടങ്ങി 20 ഓളം അംഗങ്ങളുടെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്.
ജയനോടൊപ്പം ഉണ്ടായിരുന്ന ശരൂണിൻ്റെ
ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട്.
കോട്ടത്തറ സ്വദേശികളായ ചന്ദ്രപ്പൻ ,കുഞ്ഞിരാമൻ
എന്നിവരെ പോലീസ് ഇന്ന് കൂടി വിശദമായി ചോദ്യം ചെയ്യും.
ആശങ്ക ഒഴിയാതെ ബന്ധുക്കളും നാട്ടുക്കാരും
ആകാംക്ഷയോടെ അന്വേഷണ വിവരങ്ങൾക്ക് കാതോർത്തിരിക്കയാണ്.
Leave a Reply