April 25, 2024

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും ഐ ആർ സി എസ് സുരക്ഷ പ്രൊജക്ടും സംയുകതമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

0
Img 20211201 162139.jpg
 മാനന്തവാടി:  മാനന്തവാടി നഗരസഭാ ബസ്സ് സ്റ്റാൻഡിൽ സ്ഥാപിച്ച കിയോസ്കിന്റെ പ്രവർത്തന ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ പി വിഎസ് മൂസ നിർവഹിച്ചു. റെഡ്ക്രോസ്സ് ജില്ലാ ചെയർമാനും സുരക്ഷാ പ്രൊജക്ട് ഡയറക്ടറുമായ അഡ്വ: ജോർജ് വാത്തുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. റെഡ്ക്രോസ്സ് ജില്ലാ സെക്രട്ടറി മനോജ്‌ .കെ. പനമരം അദ്ധ്യക്ഷനായിരുന്നു. സുരക്ഷാ പ്രൊജക്റ്റ്‌ മനേജർ ജിബിൻ.കെ.ഏലിയാസ്എയ്ഡ്‌സ് ദിന സന്ദേശം നൽകി. ഒ .ആർ ഡബ്ല്യൂ മാരായ ലീന ജോളി, സുമ എം , സുജില പി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ എച് ഐ വി  നിർണ്ണയ പരിശോധന നടത്തി. ഒ ആർ ഡബ്ല്യൂ മാരായ ലളിത രാജൻ , കവിത കെ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ക്യാമ്പയിനും എച്ച് ഐ വി/ എയ്ഡ്സ് ബോധവൽക്കരണ ലഘു ലേഖകളുടെ വിതരണവും നടന്നു. മെഡിക്കൽ കോളേജ്  ഐ സി  ടീ സി    കൗൺസിലർ  സജി അഗസ്റ്റിൻ , പുലരി കൗൺസിലർ ജസ്‌ന ബേബി , മഫീദ മുഹമ്മദ്‌, റെഡ് ക്രോസ് സുരക്ഷാ പ്രോജക്ട് കൗൺസിലർ അഞ്ജു തോമസ് ,തേജസ്.കെ.എസ്, നോഹ വിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *