December 11, 2024

പി.ആര്‍.ഡി മാധ്യമ ശില്പശാല നാളെ

0
കൽപ്പറ്റ: ‍ഇന്‍ഫര്‍മേഷന്- പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ് ക്ലബ്ബും സംയുക്തമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാല നാളെ രാവിലെ , 10.30 മുതല്‍ കല്‍പ്പറ്റ വൈന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍ നടക്കും. വ്യാജവാര്‍ത്തകളും തെറ്റിദ്ധാരണ പരത്തുന്ന വിവര വിനിമയങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച അവബോധം നല്‍കുന്നതിനാണ് പരിപാടി. ജില്ലാ കലക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്യും. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് പരിശീലകനും ,
 പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ പ്രൊഫഷനലുമായ സുനില്‍ പ്രഭാകര്‍ ക്ലാസ് നയിക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.സജീവന്‍ അധ്യക്ഷത വഹിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *