ലോക എയ്ഡ്സ് ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
പനമരം: അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശത്തോടെ ഈ വര്‍ഷം ആചരിക്കുന്ന ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായാണ് ദിനാചരണം നടത്തുന്നത്. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് കെ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയിഡ്‌സ്ദിനം അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഡി.പി.എം ഡോ. സമീഹ സൈതലവി ക്ലാസെടുത്തു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. വി. അമ്പു എയ്ഡ്സ് ദിന സന്ദേശം നല്‍കി. റെഡ് റിബണ്‍ കാമ്പയിന്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍ നിര്‍വ്വഹിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍ നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി സ്വാഗതവും ഡോ. വി.ആര്‍ ഷീജ നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ എയ്ഡ്സ് ദിന റാലിയുടെ ഫ്ലാഗ് ഓഫ് പനമരം എസ്.ഐ അജീഷ് കുമാര്‍ നിര്‍വ്വഹിച്ചു. പനമരം ഗവ.നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പും ഐ.ആര്‍.സി.എസ് സുരക്ഷ പ്രൊജക്റ്റും സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭാ ബസ്സ്റ്റാന്റില്‍ സ്ഥാപിച്ച കിയോസ്‌കിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ നിര്‍വഹിച്ചു. റെഡ്‌ക്രോസ്സ് ജില്ലാ സെക്രട്ടറി കെ. മനോജ് അധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ്സ് ജില്ലാ ചെയര്‍മാനും സുരക്ഷാ പ്രൊജക്റ്റ് ഡയറക്ടറുമായ അഡ്വ: ജോര്‍ജ് വാത്തുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. സുരക്ഷാ പ്രൊജക്റ്റ് കൗണ്‍സിലര്‍ അഞ്ജു തോമസ് എയ്ഡ്സ് ദിന സന്ദേശം നല്‍കി. ഒ.ആര്‍.ഡബ്ല്യൂമാരായ ലീന ജോളി, എം. സുമ , പി. സുജില എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ എച്ച്.ഐ.വി നിര്‍ണ്ണയ പരിശോധന നടത്തി. ഒ.ആര്‍.ഡബ്ല്യൂമാരായ ലളിത രാജന്‍ , കവിത .കെ എന്നിവരുടെ നേതൃത്വത്തില്‍ റെഡ് റിബണ്‍ ക്യാമ്പയിനും എച്ച്.ഐ.വി/ എയ്ഡ്‌സ്‌ന്റെ ബോധവല്‍ക്കരണ ലഘുലേഖകളുടെ വിതരണവും നടന്നു. മെഡിക്കല്‍ കോളേജ് ഐ.സി.ടി.സി കൗണ്‍സിലര്‍ സജി അഗസ്റ്റിന്‍ , പുലരി കൗണ്‍സിലര്‍ ജസ്ന ബേബി , മഫീദ മുഹമ്മദ് , സുരക്ഷ പ്രൊജക്റ്റ് എം.ഇ.എ തേജസ്സ് കെ എസ് എന്നിവര്‍ സംസാരിച്ചു.
Leave a Reply