കേന്ദ്രസർക്കാരിന്‌ ജനം ശത്രുക്കൾ: -പി കെ ശ്രീമതി


AdAd
മാനന്തവാടി:ജനങ്ങൾക്ക്‌ മേൽ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാരെന്ന്‌ ‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്തരീതിയിലാണ്‌ വിലക്കയറ്റം. സിപിഐ എം മാനന്തവാടി ഏരിയാസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. ‌കേന്ദ്രസർക്കാർ ജനങ്ങളെ ശത്രുവായാണ്‌ കാണുന്നത്‌. അല്ലെങ്കിൽ കോവിഡ്‌ കാലത്തടക്കം ഇന്ധനവിലയും പാചകവാതകവിലയും വർധിപ്പിക്കാൻ ‌എങ്ങനെ കഴിയുന്നു. ദുരിതം പേറുന്ന പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ നിഷ്‌കരുണം കയ്യിട്ടുവാരുകയാണ്‌ കേന്ദ്രം.
    ബിജെപി സർക്കാരിന്റെ മിത്രം കോർപ്പറേറ്റുകൾ മാത്രമാണ്‌. അമേരിക്കൻ പക്ഷപാതിത്വം പിടിച്ച്‌ കോർപ്പറേറ്റുകളെ സേവിക്കുകയാണ്‌. മോദി സർക്കാർ പട്ടിണിയിൽ ഇന്ത്യയെ മുന്നിലെത്തിച്ചു. യുപി യിൽ വലിയൊരുവിഭാഗം മുഴുപട്ടിണിയിലാണ്‌. നിലവിലുള്ള ദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. 
  ഇന്ത്യയിൽ വർഗീയതക്കെതിരെ ശക്‌തമായി നിലകൊള്ളുന്ന പച്ചതുരുത്താണ്‌ കേരളമെന്നും പി കെ ശ്രീമതി പറഞ്ഞു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *