July 16, 2026

വെടിയേറ്റ യുവാവിൻ്റെ മരണം കൈയ്യബ്ദമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
CollageMaker_20211202_071326182.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കമ്പളക്കാട്.
വണ്ടിയാമ്പറ്റയിൽ 
വെടികൊണ്ട് മരിച്ചത്
  കൈയ്യബ്ദമല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമീക 
റിപ്പോർട്ട്.പോലീസ് ബാലസ്റ്റിക് വിദഗ്ധരുടെ സഹായം തേടുന്നുണ്ട്. കൽപ്പറ്റ ഡി.വൈ .എസ് .പി .യുടെ നേതൃത്വത്തിൽ 15 അംഗ സംഘത്തിൻ്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ കൃ​ഷി​യി​ട​ത്തി​ല്‍ പ​ന്നി​യെ തു​ര​ത്താ​നെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ക്കാ​ണ്​ വെ​ടി​യേ​റ്റ​ത്. ഇ​തി​ല്‍ കോ​ട്ട​ത്ത​റ മെ​ച്ച​ന​യി​ലെ പ​രേ​ത​നാ​യ അ​ച്ച​പ്പ​െൻറ​യും അ​വ്വ​യു​ടെ​യും മ​ക​ന്‍ മേ​ലേ​ചു​ണ്ട​റം​കോ​ട് ജ​യ​ൻ (36) മരിച്ചു. ശരുണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലാണ്.ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നീ രണ്ട് പേരും ഒപ്പമുണ്ടായിരുന്നു. ശരുണിൻ്റെ വാഹനത്തിലാണ് ഇവർ ഇവിടെ എത്തിയത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ മറ്റൊരു വാഹനം വിളിച്ച് ആശുപത്രിയിലെത്തുകയായിരുന്നു.പുറമെ നിന്നെത്തിയവർ തങ്ങളെ വെടിവെക്കുകയായിരുന്നുവെന്ന് മൂവരും പറയുന്നു. മൂവരും ഒരേ മൊഴിയിൽ ഉറച്ച് നിക്കുന്നതിനാൽ പോലിസ് അന്വേഷണം മറ്റിടങ്ങളിലേക്ക് നീങ്ങുന്നുണ്ട്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് കിട്ടിയത് നാടൻ തോക്കിലെ ഷെല്ലുകളാണ്.നായാട്ട് സംഘo തന്നെയാവാം പിന്നിലെന്നാണ് അഭ്യൂഹം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *