അധ്യാപക സ്ഥലം മാറ്റത്തിലെ അപാകത പരിഹരിക്കണം : എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി

കൽപ്പറ്റ : സർവീസിൽ ജൂനിയറായ അധ്യാപകർ അപേക്ഷിക്കുമ്പോൾ സീനിയർ ആയ അധ്യാപകർ ത്രോൺ ഔട്ട് ആകുന്ന സാഹചര്യം അടിയന്തിരമായി ഒഴിവാക്കി ക്രമീകരണം നടത്തണമെന്ന് എ.കെ.എസ്.ടി.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ആവശ്യാർത്ഥം ലീവെടുത്ത് തിരികെ ജോയിൻ ചെയ്ത സീനിയർ അധ്യാപകരടക്കം ഈ പ്രതിസന്ധി നേരിടുകയാണ്. വിദ്യാഭ്യാസ റൂളിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല. ആയതിനാൽ സീനിയറായ അധ്യാപകരെ അവരുടെ അപേക്ഷ ഇല്ലാതെ ഒരു കാരണവശാലും മാറ്റാൻ പാടില്ല. 01-04-21 നു ശേഷം വന്ന മുഴുവൻ വേക്കൻസികളും പൊതുസ്ഥലം മാറ്റത്തിന് പരിഗണിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും ചില വേക്കൻസികൾ പ്രസിദ്ധപ്പെടുത്താതെ രഹസ്യമാക്കി വച്ചിട്ടുമുണ്ട്. കൂടാതെ സമഗ്രശിക്ഷ വഴി നിയമിച്ച സ്പെഷ്യലിസ്റ്റ് അധ്യാപകർ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. അവർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് വകുപ്പിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ആതീവ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണച്ചിലവിന്റെ പകുതി പോലും നിലവിൽ ലഭിക്കുന്നില്ല. ഇത് പ്രധാനാധ്യാപകരുടെ ബാധ്യതയായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം പ്രശ്നങ്ങളിൽ അടിയന്തിര ശ്രദ്ധയും പരിഹാരവും ഉണ്ടാകണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കെ. സജിത്ത്കുമാർ, ഷാനവാസ് ഖാൻ, എൻ.പി. ഗീതാഭായ്, ശ്രീജിത്ത് വാകേരി എന്നിവർ സംസാരിച്ചു.



Leave a Reply