കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സമ്പന്നർക്ക് വേണ്ടി മാത്രമായി മാറിയെന്ന് കെ. സുധാകരൻ

കൽപ്പറ്റ: കേന്ദ്രത്തിൽ മോദിയുടെയും കേരളത്തിൽ പിണറായിയുടെയും ഭരണം സമ്പന്നർക്കു വേണ്ടി മാത്രമുള്ളതായെന്ന് കെ.പി.സി.സി.. പ്രസിഡന്റ് കെ സുധാകരന്‍ എം പി. വയനാട് ജില്ലാകമ്മിറ്റി മൂന്ന് നിയോജകമണ്ഡലങ്ങളിലുമായി നടത്തിയ ജനജാഗ്രതായാത്രയുടെ സമാപന സമ്മേളനം കല്‍പ്പറ്റയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഭരണാധികാരിയായിരുന്നു പിണറായി എന്ന് ചരിത്രം പറയുമെന്നും, മൂന്നര കൊല്ലം മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്വപ്ന സുരേഷിനെപ്പറ്റി ചോദിച്ചപ്പോൾ അറിയില്ലന്ന് പറയാൻ പിണറായിക്കല്ലാതെ മറ്റാർക്കും തൊലിക്കട്ടി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴം കിട്ടിയിട്ടും എന്തെങ്കിലും ഒരു നേട്ടം എടുത്ത് കാണിക്കാൻ പിണറായിക്കുണ്ടോയെന്നും നൂറ് ജന്മം ജനിച്ചാൽ ഒരു ഉമ്മൻ ചാണ്ടിയാകാൻ പിണറായിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൻ്റെ പ്രബലമായ അടിത്തറ തകർക്കാതെ മുന്നോട്ടു പോകാനാകില്ലന്ന് ബി.ജെ.പി മനസ്സിലാക്കിയെന്നും, കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവരുടെ സ്ഥിതിയെന്തായെന്ന് ഇന്ത്യൻ ജനത മനസ്സിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.. കോൺഗ്രസ് എന്ന് ഇവിടെ തകരുന്നുവോ അന്നിവിടെ ജനാധിപത്യവും മതേതരത്വവും തകരുമെന്നും അദ്ദേഹം പറഞ്ഞു.
ജനജാഗ്രത യാത്രയിൽ
ഇന്ത്യാ രാജ്യത്തിൻ്റെ രാഷ്ട്രീയ കാര്യങ്ങളും കാർഷിക പ്രശ്നങ്ങളും സാമ്പത്തിക സ്ഥിതിയെ ജനങ്ങളുമായി ചർച്ച ചെയ്തു. ജനസമ്പർക്ക പരിപാടിയാണ് എ.ഐ.സി.സി. യുടെ നിർദ്ദേശമനുസരിച്ച് നടന്നതാണ്. ജനങ്ങളുമായി സംവദിക്കാൻ വലിയൊരു അവസരമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതികകളുടെ കേസ് നടത്താനുള്ളതല്ല പാവപ്പെട്ടവൻ്റെ നികുതിപ്പണമെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഈ നാടിൻ്റെ സമാധാനം തകരാതിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ഡി.സി.സി. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായി.



Leave a Reply