April 27, 2026

സി പി ഐ എം ജില്ലാസമ്മേളനം;ജില്ലാ സമ്മേളന വിളംബരമായി വിദ്യാർത്ഥി റാലികൾ

0
IMG_20211203_071424.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ഡിസംബർ 14,15,16 തീയ്യതികളിൽ വൈത്തിരിയിൽവച്ച് നടക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ബത്തേരി ,വൈത്തിരി ,പനമരം,പുൽപ്പള്ളി ടൗണുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ നടന്നു. സി പി ഐ എം ജില്ലാ സമ്മേളനത്തിന് അഭിവാദ്യം രേഖപ്പെടുത്തി വിവിധ കേന്ദ്രങ്ങളിലായി  നൂറ് കണക്കിന് വിദ്യാർത്ഥികൾ വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടെ നടന്ന വിളംബര റാലികളിൽ പങ്കാളികളായി. ജില്ലാ സമ്മേളന നഗരിയായ വൈത്തിരിയിൽ നടന്ന വിദ്യാർത്ഥി റാലിക്ക് ജോബിസൺ ജെയിംസ്, അജ്നാസ് അഹമ്മദ്, ആദർശ് സഹദേവൻ എന്നിവർ നേതൃത്വം നൽകി, ബത്തേരിയിയിൽ ടി പി ഋതുഷോഭ്, വിനീഷ് കുമാർ, പനമരത്ത് എൻ എസ് വൈഷ്ണവി, വിഷ്ണു ലാൽ, പുൽപ്പള്ളിയിൽ ജിഷ്ണു ഷാജി, എൽദോസ് മത്തായി, വിഷ്ണു സി ആർ എന്നിവരും നേതൃത്വം നൽകി.മാനന്തവാടിയിൽ ഇന്നും കൽപ്പറ്റയിൽ ഡിസംബർ 9 നും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിളംബര ജാഥകൾ സംഘടിപ്പിക്കപ്പെടും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *