May 18, 2024

രാജീവൻ കാവുമ്പായി മാധ്യമ അവാർഡ്​ വയനാട് സ്വദേശി എം. ഷജിൽ കുമാറിന്​

0
Img 20211203 153625.jpg
പനമരം :അന്തരിച്ച പത്രപ്രവർത്തകൻ ദേശാഭിമാനി സബ്​ എഡിറ്റർ രാജീവൻ കാവുമ്പായിയുടെ പേരിലുള്ള മാധ്യമഅവാർഡിന്​ മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ്​ എഡിറ്റർ എം.ഷജിൽകുമാർ അർഹനായി. മനോരമ ദിനപത്രത്തിൽ 2020 ഫെബ്രുവരി 20ന്​ പ്രസിദ്ധീകരിച്ച ‘‘അനാസ്​ഥ അരുത്​; മരുന്നാണ്​’’ എന്ന ലേഖനമാണ്​ ഷജിൽകുമാറിനെ അവാർഡിന്​ അർഹനാക്കിയത്​. 
 കണ്ണൂർ പ്രസ്സ്​ക്ലബും ദേശാഭിമാനി എം​േപ്ലായീസ്​ വെൽ​ഫേർ അസോസിയേഷനും ചേർന്ന്​ ഏർപ്പെടുത്തിയതാണ്​ അവാർഡ്​. 10,000 രൂപ, പ്രശസ്​തി പത്രം, ഫലകം എന്നിവയടങ്ങിയതാണ്​ അവാർഡ്​. മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എ ആൻറണി, സിറിയക്​ മാത്യു, സി.പി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ്​ അവാർഡ്​ നിർണ്ണയം നടത്തിയത്​.
 പത്രപ്രവർത്തന മികവിന്​ 2015ലെ പ്രസ്സ്​ കൗൺസിൽ ഓഫ്​ ഇന്ത്യ അവാർഡും 2016ലെ ഇൻറർനാഷണൽ പ്രസ്സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ (ഐ.പി.ഐ) പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​. ഇടനേരം, കഥ പറയും സമുദായങ്ങൾ, മൊഴിയാളം, ഇ ശ്രീധരൻ – ഒരു അസാധാരണ ജീവിതം എന്നീ പുസ്​തകങ്ങളുടെ രചയിതാവാണ്​. വയനാട്​ പനമരം സ്വദേശിയായ ഷജിൽ കുമാർ പരേതനായ ഇ.കെ മാധവൻ നായരുടെയും തങ്കത്തി​െൻറയും മകനാണ്​. ഭാര്യ: സ്​മിത. മക്കൾ: ശിവാനി, ചിന്മയൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *