കെ .ഐ . എഫ്. ഇ. യു. എ. ജില്ലാ സമ്മേളനം 7 ന് കമ്പളക്കാട്
കൽപ്പറ്റ: കേരള അയേൺ ഫാബ്രിക്കേഷൻ ആൻ്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്റെ 3-ാമത് വയനാട് ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനമായി കൽപറ്റ കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയ ത്തിൽ ഡിസംബർ 7ന് നടക്കും.
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. . ജില്ലാ പ്രസിഡണ്ട് ജി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ സി.എം. തങ്കച്ചൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സജേഷ്കുമാർ എം., ജില്ലാ സെക്രട്ടറി എൻ.എ. ഹാരിസ്, ജില്ലാ ട്രഷറർ പി. സന്തോഷ് കുമാർ തുടങ്ങിയ നേതാക്കൾ സംസാരിക്കും.
ചെറുകിട വെൽഡിംഗ് സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ നേരിട്ടു ബാധിക്കുന്ന ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ്ജ് ഒഴിവാക്കുക, സൈറ്റുകളിലെ വെൽഡിംഗ് ജോലികൾക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം അഡീഷണൽ ലോഡ് അനുവദിക്കുക, അനിയന്ത്രിതമായി ഉയർന്ന് നിൽക്കുന്ന ഇരുമ്പുരുക്ക് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുക, ഡബ്ല്യു.സി.എസ്. പട്ടയത്തിന്റെ നൂലാമാലക ളിൽ പെടുത്തി ജില്ലയിലെ മുഴുവൻ നിർമ്മാണ മേഖലകൾക്കും തടസ്സമായി നിൽക്കുന്ന ലാന്റ് നിയമങ്ങൾ പുനഃപരിശോധിച്ച് നിയമനിർമ്മാണം നടത്തുക. സംഘടനയുടെ നിരന്തര ഇടപെടലു കൾ മൂലം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും നേടിയെടുത്ത വൈറ്റ് കാറ്റഗറി പുനഃസ്ഥാപിക്കുക. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ കരാർ ജോലികളിൽ ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങളെ മാത്രം വെൽഡിംഗ് വർക്കിനായി ചുമതലപ്പെടുത്തുക. യാതൊരു വ്യവസ്ഥയുമില്ലാതെ വീടുകൾ തോറും കയറിയിറങ്ങി പണിയെടുക്കുന്ന നടന്നു പണിക്കാരെ നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
സി.എം. തങ്കച്ചൻ, ജി. ഗോപകുമാർ, എൻ.എ. ഹാരിസ്, പി. സന്തോഷ് കുമാർ, എം.എ. ജോൺസൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply