വാക്സിനെടുക്കാത്ത അദ്ധ്യാപകർ കൂടുതൽ മലപ്പുറത്ത് ,വയനാട്ടിൽ 25 കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻ കുട്ടി
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം
സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി ,,
തിരുവനന്തപുരത്ത് പറഞ്ഞു.
ഏറ്റവും കൂടുതൽ അധ്യാപകർ വാക്സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. 184 അധ്യാപകരാണ് ജില്ലയിൽ വാക്സിൻ എടുക്കാനുള്ളത്. തിരുവനന്തപുരം -87, കൊല്ലം-67, പത്തനംതിട്ട-40,ആലപ്പുഴ – 77,കോട്ടയം-61,ഇടുക്കി-36, എറണാകുളം-89, തൃശൂർ-103, പാലക്കാട്-54, കോഴിക്കോട്-136, കണ്ണൂർ-75, കാസർഗോഡ്- 32 എന്നിങ്ങനെയാണ് കണക്കുകൾ. ഏറ്റവും കുറവ് അധ്യാപകർ വാക്സിൻ എടുക്കാനുള്ളത് വയനാട്ടിലാണ് (25).
വാക്സിൻ എടുക്കാനും എടുക്കാതിരിക്കാനും ഉള്ള അവകാശത്തെ കുറിച്ച് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെക്കുന്നതാകും മന്ത്രിയുടെ പ്രസ്താവന.
Leave a Reply