കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു
തലപ്പുഴ:കൊവിഡ് കാലത്ത് ഉപജീവനത്തിനായി വാഴ നട്ടെങ്കിലും കാട്ടുപന്നികൾ വാഴ നശിപ്പിച്ച വിഷമത്തിൽ തലപ്പുഴ പുതിയിടത്തെ രണ്ട് യുവാക്കൾ.പുതിയിടം ഉദ്ദ്യാര വീട്ടിൽ ഉണ്ണികൃഷ്ണനും മക്കിമല മംഗലശേരി വരദരാജും നട്ട വാഴകളാണ് കാട്ടുപന്നികൾ നിലംപരിശാക്കിയത്.
തലപ്പുഴ പുതിയിടത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും വയൽ പാട്ടത്തിനെടുത്താണ് ഉണ്ണികൃഷ്ണനും ,വരദരാജും മുന്നൂറ്റി അമ്പത് വാഴ വെച്ചത് .വാഴ വെച്ച് നാല് മാസം പ്രായമായപ്പോഴാണ് കാട്ടുപന്നികൾ വാഴ നശിപ്പിക്കാൻ തുടങ്ങിയത്. ഇതിനകം നൂറിലധികം വാഴകൾ നശിപ്പിച്ച് കഴിഞ്ഞു.വാഴയ്ക്ക് ചുറ്റും സംരക്ഷത്തിനായി നെറ്റ് ഉൾപ്പെടെ
കെട്ടിയെങ്കിലും കാട്ടുപന്നികൾ വാഴകൾ നശപ്പിക്കുകയാണ്. ഇതോടടെ ഇരുവരും കണ്ണീർ കയത്തിലുമായി . നഷ്ടപരിഹാരത്തിനായി ഇരുവരും വനം വകുപ്പിനെ സമീപിച്ചിരിക്കയാണ്. വനം വകുപ്പ് നഷ്ടപരിഹാരം നൽകി സഹായിച്ചില്ലെങ്കിൽ ഇവരുടെ ജീവിതം ദുരിതപൂർണ്ണമാകും.





Leave a Reply