April 27, 2026

യുവതിയെ ഭർത്താവിൻ്റെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതകൾ ഏറുന്നു

0
IMG_20211207_091812.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

 പെരിക്കല്ലൂർ: പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റേയും, ഉഷയുടേയും മകൾ റെനീഷ (അമ്മു-27) വിന്റെ മരണത്തിലാണ് വീട്ടുകാർക്ക് സംശയം ഉള്ളത് . ഭർത്താവ് പേരാമ്പ്രാ സ്വദേശി കാഞ്ഞിറോലി വിപിലേഷിന്റെ വീട്ടിലെ ശുചിമുറിയുടെ വെന്റിലേറ്ററിൽ ഷാളിൽ തൂങ്ങി മരിച്ചു എന്നാണ് ഭർത്ത് വീട്ടുകാർ പറഞ്ഞത്. പെരിക്കല്ലൂർ നിന്നും എത്തിയ വീട്ടുകാർ പേരാമ്പ്രാ പോലീസ് സ്റ്റേഷനിൽ ദുരൂഹ മരണം ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്.304 ബി വകുപ്പ് പ്രകാരമാണ് കേസ് .കല്യാണം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ദുരൂഹ മരണ ആരോ പണമുള്ള കേസുകളാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. ഒരിക്കലും മകൾ ആത്മഹത്യ ചെയ്യില്ലന്നാണ് പിതാവ് ഷാജഹാൻ പറയുന്നത്. പേരാമ്പ്രാ പോലീസും, തഹസിദാരും ചേർന്ന് ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടം നടത്തി പെരിക്കല്ലൂർ വീട്ട് വളപ്പിൽ വൈകിട്ട് സംസ്കാരം നടത്തും
സഹോദരിമാർ ഷെറീന, റെഷീന എന്നിവരാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *