April 27, 2026

കുപ്പത്തോട് മാധവൻ നായർ പുരസ്കാരം സമ്മാനിച്ചു

0
IMG_20211207_143920.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി -ആധുനിക പുൽപ്പള്ളിയുടെ ശില്പി കുപ്പത്തോട് മാധവൻ നായരുടെ ഇരുപത്തിയാറാമത് ചരമവാർഷിക അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി.പുൽപ്പള്ളി വിജയാ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരജേതാവ് അഡ്വക്കേറ്റ് എം .ഡി. വെങ്കിട സുബ്രഹ്മണ്യന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി .എസ് . ദിലീപ് കുമാർ പുരസ്കാരം സമ്മാനിച്ചു.ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.പഴശ്ശിരാജ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മാത്യു മത്തായി ആതിര അനുസ്മരണ പ്രഭാഷണവും അനുസ്മരണ കമ്മിറ്റി കൺവീനർ ബാബു നമ്പുടാകം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു, അനുസ്മരണ കമ്മറ്റി ചെയർമാൻ എം. ഗംഗാധരൻ , ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. എൽ. പൗലോസ്,വിജയ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ അഡ്വക്കേറ്റ് പി .സി . ചിത്ര,പി ടി എ പ്രസിഡൻറ് ടി എം ഷമീർ ,വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ .എസ് . സതി,അനുസ്മരണ കമ്മറ്റി വൈസ് ചെയർമാൻ എം . ബി. സുധീന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.അഡ്വക്കറ്റ് എം. ഡി .വെങ്കിട സുബ്രഹ്മണ്യൻ മറുപടി പ്രസംഗം നടത്തി.അനുസ്മരണ ത്തിന്റെ ഭാഗമായി പുൽപ്പള്ളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന മാധവൻനായരുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *