May 2, 2024

കൃപാലയ സ്പെഷ്യൽ സ്കൂൾ പ്രവേനോത്സവത്തോടെ വീണ്ടും തുറന്നു

0
Img 20211208 184210.jpg

 കൽപ്പറ്റ:   വയനാട് ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തനങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്ന കൃപാലയ സ്പെഷ്യൽ സ്കൂൾ ഇന്ന്  വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു.
 സ്പെഷ്യൽ സ്കൂളായ ഈ വിദ്യാലയത്തിൽ 150- ബുദ്ധി ക്ഷമത കുറഞ്ഞ വിദ്യാർഥികളാണ് പഠിക്കുന്നത്.
 ഇന്ന് നടന്ന പ്രവേശനോത്സവത്തിൽ 50 – കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
 കൂടാതെ പുൽപ്പള്ളി എസ്.എൻ കോളേജിലെ അധ്യാപിക : ശ്രീമതി : അനു മേരി വർഗ്ഗീസും, കോളേജ് സ്റ്റുഡൻസ് സും കൃപാലയ സ്കൂളിലെ കുട്ടികൾക്ക് പ്രോത്സാഹനവുമായി എത്തി.
 ഇവരുടെ നേതൃത്വത്തിൽ ക്രിസ്മസ് പ്രോഗ്രാം തന്നെ സ്കൂളിൽ നടത്തി.
  പ്രത്യേകിച്ചും ഈ പ്രോഗ്രാമിൽ, പുൽപ്പള്ളി ഹോളി സ്പിരിറ്റ് സെമിനാരിയിലെ അസിസ്റ്റന്റ് ജനറൽ: ഫാദർ.ബിജു ജോസഫ് കൃപാലയ സ്കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
 തുടർന്ന് നടന്ന ചടങ്ങിൽ റവ :ഫാദർ. ബിജു ജോസഫ്  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
 സിസ്റ്റർ.ആൻസീന അധ്യക്ഷ സ്ഥാനം വഹിച്ചു.
 സ്കൂൾ കോഡിനേറ്റർ ഷിബു ടി.യു തേൻ കുന്നേൽ, എസ്.എൻ കോളേജ് അധ്യാപിക : അനു മേരി വർഗീസ് എന്നിവർ ആശംസകളും അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *