ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: സെക്ഷ്വല്‍ ആന്‍ഡ് ജെന്‍ഡര്‍ മൈനോറിറ്റി വിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ക്കായി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ട്രാന്‍സ്‌ജെന്‍ ഡര്‍ വിഭാഗം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ശില്‍പ്പശാല നടത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളായ രവിമായ, ശിവാങ്കി എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ആശമാരുമായി പങ്കുവച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനന്‍, ആശ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ് സംസാരിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപന പരിധികളില്‍ നിന്നായി അന്‍പതോളം ആശമാര്‍ പങ്കെടുത്തു.



Leave a Reply