May 19, 2024

നൂൽപ്പുഴ എം.ആർ. എസ് മന്ത്രി കെ. രാധാകൃഷ്ണൻ സന്ദർശിച്ചു

0
Img 20211213 065514.jpg
ബത്തേരി :നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷണൻ സന്ദർശിച്ചു.  ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തിയത് . ഒരു മണിക്കൂറോളം സ്കൂളിൽ ചെലവിട്ട മന്ത്രി  കുട്ടികളുടെ ആരോഗ്യകാര്യങ്ങളും പഠന നിലവാരവും അധ്യാപകരോട് ചോദിച്ചറിഞ്ഞു. അൽപനേരം വിദ്യാർത്ഥികളോടും സംവദിച്ചു.  തുടർന്ന് കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ്  മന്ത്രി മടങ്ങിയത്. പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ പി. വാണീദാസ് , ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി ചെറിയാൻ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർമാരായ സി. ഇസ്മയിൽ, ജി. പ്രമോദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *