ലാപ്ടോപ് വിതരണവും പ്രഭാത ഭക്ഷണ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു
മീനങ്ങാടി: മൈലമ്പാടി എ.എന്‍.എം.യു.പി. സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയുടെ ലാപ്ടോപ് വിതരണോദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ നിർവ്വഹിച്ചു . പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വാസുദേവൻ നിർവ്വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റർ പ്രതാപ് കെ.ആര്‍. സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് സയീദ, എസ്.എസ്.ജി. കണ്‍വീനര്‍ ബിനു.കെ.ടി, സ്റ്റാഫ് സെക്രട്ടറി രാജീവൻ എന്നിവര്‍ സംസാരിച്ചു.കുമാരി എൽജസ് പ്രാർത്ഥനയും എസ് ഐ ടി കൺവീനർ റെജീഷ്.എം നന്ദിയും പറഞ്ഞു.





Leave a Reply