June 5, 2026

ഉദ്യോഗസ്ഥ കൂടിക്കാഴ്ച: സമസ്തക്ക് ബന്ധമില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
  

കല്‍പ്പറ്റ.കോഴിക്കോട് നടക്കാവിലെ ലോയല്‍ ആന്റ് ഓസ്‌കാര്‍ ഏജന്‍സി സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച ഖത്തറിലേക്കുള്ള ഡ്രൈവര്‍മാരുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് സമസ്ത ജില്ലാ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത ജില്ലാ കാര്യാലയം അറിയിച്ചു. സാധാരണ രീതിയില്‍ കാര്യാലയത്തിലെ ഹാള്‍ മറ്റ് ആളുകള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാന്‍ നല്‍കാറുണ്ട്. അത്തരത്തില്‍ മേല്‍ പറഞ്ഞ സ്ഥാപനവുമായി ബന്ധപ്പെട്ട ആളുകളും ഹാള്‍ ആവശ്യപ്പെടുകുയായിരുന്നു. കൂടിക്കാഴ്ച നടത്താനുള്ള പൊലിസ് അനുമതിയടക്കം കാണിച്ചാണ് അവര്‍ ഹാള്‍ ആവശ്യപ്പെട്ടത്. സാധാരണ രീതിയില്‍ നല്‍കുന്നത് പോലെ ഹാള്‍ അവരുടെ പരിപാടി നടത്താനായി കൊടുക്കുക മാത്രമാണ് ഓഫിസുമായി ബന്ധപ്പെട്ടവര്‍ ചെയ്തത്. എന്നാല്‍ കൂടിക്കാഴ്ച ആരംഭിച്ച് അല്‍പസമയത്തിനുള്ളില്‍ കൂടിക്കാഴ്ചക്ക് എത്തിയവരും മേല്‍ പറഞ്ഞ സ്ഥാനത്തിലെ ജീവനക്കാരും തമ്മില്‍ ഹാളില്‍ വെച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. കൂടിക്കാഴ്ചക്ക് രജിസ്‌ട്രേഷന്‍ ഫീസ് ചോദിച്ചെന്നും വിസക്ക് പണം ആവശ്യപ്പെട്ടെന്നുമൊക്കെയുള്ള ആരോപണങ്ങളാണ് ഇവിടെ ഉയര്‍ന്ന് കേട്ടത്. ഈ വിഷയത്തില്‍ കൂടിക്കാഴ്ച സംഘടിപ്പിച്ച കോഴിക്കോട് നടക്കാവിലെ ലോയല്‍ ആന്റ് ഓസ്‌കാര്‍ ഏജന്‍സി ജീവനക്കാരാണ് മറുപടി പറയേണ്ടത്. അതേസമയം സമത്സ കാര്യാലയം എന്ന് അവരുടെ പരസ്യത്തില്‍ വന്നത് ചിലര്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇവരുമായി സമസ്ത ജില്ലാ കമ്മിറ്റിക്കോ ജില്ലാ ഭാരവാഹികള്‍ക്കോ യാതൊരുവിധ ബന്ധവുമില്ല. കൂടിക്കാഴ്ച നടക്കുന്ന വേദി എന്ന നിലയിലാണ് പരസ്യങ്ങളില്‍ സമസ്ത ജില്ലാ കാര്യാലയം എന്ന് അവര്‍ എഴുതിച്ചേര്‍ത്തതെന്നും ജില്ലാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *