May 5, 2024

പടവുകൾ; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

0
  

 കൽപ്പറ്റ:  വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പടവുകൾ പദ്ധതിയിൽ 2021-22 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ – സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്, എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബിഎച്ച്.എം എസ്, ബി.എ.എം.എസ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. 
സെമസ്റ്റർ ഫീസ് ആണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസ് ആണെങ്കിൽ ഒറ്റ തവണയായും ധനസഹായം ലഭിക്കും. അപേക്ഷിക്കേണ്ട വിധം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2346534. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *