ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ:ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുട്ടിൽ രണ്ടാം വാർഡ് കുമ്പളാട് ആളൂർ കോളനിയിലെ മഹേഷി (23) നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിയിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള സമീപത്തെ തോട്ടത്തിൽ ആയിരുന്നു കണ്ടെത്തിയത്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഷോക്കേറ്റതാണന്ന് സംശയിക്കപ്പെടുന്നത്. വിശദമായ അന്വേഷണത്തിൽ മാത്രമേ കൂടുതൽ വ്യക്തത ഉണ്ടാകൂ എന്ന് പോലീസ് പറഞ്ഞു.




Leave a Reply