ഹെലികോപ്ടർ ദുരന്തം ചികിത്സയിലായിരുന്ന സൈനികൻ വരുൺ അവസാനം ലോകത്തോട് വിട പറഞ്ഞു
ബാംഗ്ലൂർ: റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രാജ്യത്തിന് അഭിമാനമായിരുന്ന മുഴുവൻ പേരും മരണത്തിന് കീഴടങ്ങി.
നാടിന് വീണ്ടും സങ്കട കടൽ തീർത്താണ് വരുൺ
സിംഗ് വിട പറഞ്ഞത്.





Leave a Reply