April 25, 2026

പ്രതീക്ഷകളോടെ വീണ്ടും മുള മഹോത്സവം(കേരള ബാംബൂ ഫെസ്റ്റ് 2021) കൊച്ചിയിൽ ,വയനാട്ടിലെ തൃക്കൈപ്പറ്റ ഗ്രാമത്തിൻ്റെ വലിയ പങ്കാളിത്തം ഈ വർഷവും

0
IMG-20211215-WA0093.jpg
By ന്യൂസ് വയനാട് ബ്യൂറോ
    

സി.ഡി.സുനീഷ്.
    തൃക്കൈപ്പറ്റ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ മുള മഹോത്സവത്തിന് ഡിസംബർ 19 ന് തുടക്കമാകും.
കോവിഡും പ്രളയവും ഉണ്ടാക്കിയ വലിയ വിടവിൽ രണ്ടു വർഷം വിപണി ഇല്ലാതെ അസംഘടിതമായ ഈ മേഖല ശ്വാസം വലിക്കുന്ന ഘട്ടത്തിൽ ,മുള മഹോത്സവത്തിന് ഉള്ള വലിയ തയ്യാറെടുപ്പിലാണ് 
വയനാട്ടിലെ ,, മുള ഗ്രാമം ,, എന്നറിയപ്പെടുന്ന തൃക്കൈപ്പറ്റ.
1996 ൽ സ്ഥാപിതമായ ഉറവ് നാടൻ ശാസ്ത്ര സാങ്കേതീക പഠനകേന്ദ്രം മുള മേഖലയിലെ സാധ്യതകളും ശാക്തീകരണവും സഫലമാക്കിയതിൽ വലിയ പങ്ക് വഹിച്ചത്.
മുള നഴ്സറി, കരകൗശല വസ്തുക്കൾ ,മുള ബാഗുകൾ ,മുള അലങ്കാര വിളക്കുകൾ ,മുള അലങ്കാര രൂപകങ്ങൾ ,
മുള കർട്ടൻ ,മുള പൂക്കൾ ,
മുളയരി ബേക്കറി ഉൽപ്പന്നങ്ങൾ ,മുളങ്കൂമ്പ് ഉൽപ്പന്നങ്ങൾ ,മുള ഫർണീച്ചർ ,മുള ഗൃഹ നിർമ്മാണം എന്നീ മേഖലകളിലായി 50 ഓളം കരകൗശല ശില്പികളും ,
സംരംഭകളും ,ആണ് തൃക്കൈപ്പറ്റ ഗ്രാമത്തിൽ നിന്നും മുള മഹോത്സവത്തിൽ പങ്കെടുക്കുന്നത്. 
ഈ പരിപാടിയിലെ വലിയ പങ്കാളിത്തം വയനാട്ടിൽ നിന്നും വലിയ പങ്കാളിത്തം എല്ലാ കൊല്ലത്തേയും പോലെ തൃക്കൈപ്പറ്റയിൽ നിന്നും ആണ് എന്നത് ,ഈ നൂറ്റാണ്ടിൻ്റെ ഹരിത സ്വർണ്ണമായി അറിയപ്പെടുന്ന മുള മേഖലക്കും പ്രത്യേകിച്ചും വയനാടിനും ഏറെ പ്രതീക്ഷകൾ നൽകുന്നു. കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന കാലത്ത് മുളക്ക് ഇവ ലഘൂകരിക്കാൻ ഉള്ള പങ്ക് ലോകം അംഗീകരിച്ച ഘട്ടത്തിൽ ഈ മേഖലയിലെ വികാസം കാലത്തിൻ്റെ അനിവാര്യതയായി മാറുന്നുണ്ട്.
ഉദ്പ്പാദനം ,അസംസ്കൃത വസ്തുക്കളുടെ അഭാവം ,വിപണി എന്നിവ എല്ലാം കടുത്ത വെല്ലുവിളി നേരിട്ട 2 വർഷത്തിൻ്റെ വിടവിൽ ,പ്രതീക്ഷയോടെയാണ് കൊച്ചിയിൽ ടക്കുന്നതെന്ന് ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം സെക്രട്ടറി സി. സുരേന്ദ്രനാഥ് പറഞ്ഞു. 
ഈ കാലയളവിൽ ഈ മേഖലയുടെ ഏകോപനമില്ലായ്ക ശരിക്കും ബോധ്യപ്പെട്ടു .ഉറവിൽ നിന്നും പല ഘട്ടങ്ങളിലായി പഠിച്ചവരായ സംരംഭകരും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഉറവിൻ്റെ സംരംഭ യൂണിറ്റുകളുടെ പങ്കാളിത്തവും മേയിൽ ഉണ്ടാകും. മുളയും ഈറ്റയും വിപണിയും സാങ്കേതിക വിദ്യകളും ഉറപ്പ് വരുത്താൻ ഉള്ള പദ്ധതികളും ഇനിയും ആവശ്യമാണെന്നു് സുരേന്ദ്രനാഥ് ചൂണ്ടി കാട്ടി.
വയനാട്ടിലെ മുള മേഖലയിലെ കരകൗശല വേലക്കാരുടെ ഏഴ് സംരംഭ
യൂണിറ്റുകൾ ചേർന്ന 
എലമെൻറ്സ് ബാംബൂ ആർട്ട് ക്രാഫ്റ്റ് ഇന്നവേഷൻ സംഘടനയുടെ പങ്കാളിത്തവും മേളയിൽ സജീവമായി ഉണ്ടാകുമെന്ന് 
സെക്രട്ടറി ബെന്നി കെ.എ. പറഞ്ഞു.വനിതാ യൂണിറ്റുകളും ആദിവാസി യൂണിറ്റുകളും ഈ കൂട്ടായ്മയിൽ ഉണ്ട് .ഇടനിലക്കാരില്ലാതെ നേരിട്ട് എക്സ്ബിഷൻ വഴി ഉത്പ്പന്നങ്ങൾ വില്ക്കുമ്പോൾ വിപണിയിലെ ആവശ്യങ്ങളും നിർദേശങ്ങളും മനസ്സിലാക്കാനും മേളകൾ വഴി സാധ്യമാകുന്നു. ബാംബൂ മിഷൻ വഴി പല പരിശീലനങ്ങളും കിട്ടിയ ഞങ്ങൾ അടുക്കള ഉൽപ്പന്നങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന്
ബെന്നി വ്യക്തമാക്കി.
മുളയരി ഉപയോഗിച്ചുള്ള വിവിധ തരം കേക്കുകളും കുക്കീസും ആയിരിക്കും ഈ വർഷത്തെ ഞങ്ങളുടെ പ്രധാന ഉൽപ്പന്നങ്ങൾ എന്ന് ബാസ അഗ്രോ ഫുഡ്സ് പ്രൊഡക്ഷൻ മാനേജർ എ.ബി. വിനോദ് പറഞ്ഞു. കുതിമ നിറങ്ങളോ രാസ വസ്തുക്കളോ ഇല്ലാതെ ആണ് ഏഴ് കർഷകരുടെ സംരംഭമായ ബാസയിൽ നിർമ്മിക്കുന്നതെന്ന് വിനോദ് പറഞ്ഞു. എറണാകുളം എന്നും നല്ല വിപണിയാണ് എന്നും പ്രതീക്ഷകളോടെയാണ് 
മഹാമാരിക്ക് ശേഷം ഉള്ള മുള മഹോത്സവം വിനോദ് വ്യക്തമാക്കി.
ദുരന്തങ്ങൾ ദുരിതത്തിലാക്കിയ 
മുള മേഖല പ്രതീക്ഷകൾ നിറച്ചാണ് ,പ്രത്യേകിച്ചും  
മുള ഗ്രാമമായി അറിയപ്പെടുന്ന തൃക്കൈപ്പറ്റ ഗ്രാമത്തിലെ സംരംഭകർ മുള മഹോത്സവത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *