April 26, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ടീമിനെ ട്രീസ നയിക്കും.

0
IMG-20211216-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
തേഞ്ഞിപ്പലം.
ആന്ധ്രപ്രദേശ് രായലസീമ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്ന ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല വനിതാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി ടീമിനെ ട്രീസ വില്‍സണ്‍ നയിക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഒന്നാം വര്‍ഷ എം.എ. ബിസിനസ് ഇക്കണോമിക്‌സ്  വിദ്യാര്‍ഥിനിയാണ് ട്രീസ. ടീം അംഗങ്ങള്‍ : വര്‍ഷ വെങ്കിടേഷ്, അമൃത പി. എസ്സ് (സെന്റ്. ജോസഫ്സ് വനിതാ കോളേജ്, ഇരിങ്ങാലക്കുട), കൃഷ്ണപ്രിയ, നഫീസഹ് സാറ സിറാജ്  (ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്). സര്‍വകലാശാലാലാ കായിക വിഭാഗത്തിലെ ജെ. കീര്‍ത്തന്‍ പരിശീലകനും മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കെ. ദീപിക ടീം മാനേജരുമാണ്. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടിയ കാലിക്കറ്റിന് 17-നാണ് ആദ്യ മത്സരം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *