April 26, 2026

ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം.

0
IMG_20211216_064734.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ .
ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പ്ലസ്ടു തലം വരെയുളള കുട്ടികള്‍ക്കായി ചിത്രരചന (വാട്ടര്‍ കളര്‍) മത്സരവും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. ചിത്രരചനാ മത്സരം ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 1 ന് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഉണരൂ ഉപഭോക്താവേ ഉണരൂ എന്നതാണ് ചിത്ര രചനാ മത്സരത്തിന്റെ വിഷയം. മത്സരത്തിനാവശ്യമായ സാധനങ്ങള്‍ (ചാര്‍ട്ട് പേപ്പര്‍ ഒഴികെ) മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടു വരണം. ഹരിത ഉപഭോഗം, പ്ലാസ്റ്റിക്ക് മലിനീകരണം എന്നിവയാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയങ്ങള്‍. ഫോട്ടോഗ്രാഫുകള്‍ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 18 ന് വൈകീട്ട് 5ന് മുമ്പായി dsowayanad1@gmail.com എന്ന ജില്ലാ സപ്ലൈ ഓഫീസറുടെ ഇ-മെയില്‍ ഐ.ഡിയില്‍ അയക്കേണ്ടതാണ്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202273, 9447544840, 9447436550, 9446871587 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *