June 4, 2026

വടുവഞ്ചാലിൽ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണത്തെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവം:അഞ്ച് പേർ അറസ്റ്റിൽ

0
IMG_20211218_111506.jpg
By ന്യൂസ് വയനാട് ബ്യൂറോ
     

അമ്പലവയൽ: വടുവഞ്ചാലിൽ ഗൃഹനാഥനെ വീട്ടിൽ കയറി മർദിച്ചതിനെ തുടർന്ന് മരണപ്പെട്ട(ര ഘുനാഥൻ -60)  
കേസിൽ 5 പേരും അറസ്റ്റിലായി.തൈക്കി നേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫ്,വെങ്കാരി വീട്ടിൽ സുമേഷ്,കൊച്ചുപുരയ്ക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കേ ബോബസ്,പള്ളിക്കുന്നേൽ വീട്ടിൽ വാവാച്ചി എന്ന നിഖിൽ ജോയ്, ചൂരയ്ക്കൽ വീട്ടിൽ സിജു മാത്യൂ തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു ചെയ്തത്.പ്രതികളെല്ലാവരും വടുവഞ്ചാൽ സ്വദേശികളാണ്. വകുപ്പ് 302 പ്രകാരം കൊലപാതക കുറ്റമാണ് ഇവർക്കെതിരെ യുള്ളത്.പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ള വരാണ്. തിങ്കളാഴ്ച രാത്രിയാണ് പ്രതികൾ വ്യക്തി വൈരാഗ്യം മൂലം ഗൃഹനാഥനെ വീട്ടിൽ. കയറി ആക്രമിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *