October 31, 2026

കുഫോസിൽ ബേക്കറി നിർമ്മാണ പരിശീലനം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  

കൊച്ചി- കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) പ്രവർത്തിക്കുന്ന സംരംഭകത്വ പരിശീലന കേന്ദ്രമായ കാസ്റെഡ് ബേക്കറി ഉത്പന്ന നിർമ്മാണത്തിൽ മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ജനുവരി 12 മുതൽ 14 വരെയാണ് പരിശീലന പരിപാടി. കേക്ക്, പേസ്ട്രി, കുക്കീസ്, പിസ തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പ്രായോഗിക പരിശീലനം പരിശീലന പരിപാടിയിൽ നൽകും. ഭക്ഷ്യനിർമ്മാണമേഖലയിൽ സ്വയം സരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. രജിസ്റ്റർ ചെയ്യാനായി 9895462867 എന്ന നമ്പറിൽ വിളിക്കുക.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *