May 8, 2024

ഉപഭോക്തൃ സംരംക്ഷണ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

0
   

  കൽപ്പറ്റ:  2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരംക്ഷണ അവാര്‍ഡിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരംക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ് ,പൊതുവിതരണ വകുപ്പ് ഡയറക്ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 5 ന് മുന്‍പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃ കാര്യ വകുപ്പ് , ഗവണ്‍മെന്റ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ ലഭിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *