വിപിൻ വേണുഗോപാലിനെതിരെയുള്ള കള്ളക്കേസ്;ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഡി എഫ് ഓഫീസ് ഉപരോധം നടത്തി

മാനന്തവാടി: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും നഗരസഭ ഡിവിഷൻ കൗൺസിലറുമായ വിപിൻ വേണുഗോപാലിനെതീരെ കള്ളക്കേസ് ചുമതിയതിലും വനംവകുപ്പ് വ്യാജ പരാതി നൽകിയതിനെതിരെയും ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഡി എഫ് ഓഫീസ് ഉപരോധം നടത്തി .സമരം ജില്ലാ ജോയിൻ സെക്രട്ടറി കെ ആർ ജിതിൻ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് അജിത് വർഗീസ് അധ്യക്ഷനായി. അഖിൽ കെ സ്വാഗതം പറഞ്ഞു. വിപിനെ പരസ്യമായി കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ച വനപാലകനെതിരെ നടപടി എടുക്കാതെ വിപിനെതിരെ കള്ളക്കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഡി വൈ എഫ് ഐ മുന്നോട്ട് വച്ച 3 ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ഒ ആർ കേളു എം എൽ എ യുടെ അധ്യക്ഷതയിൽ ഇരുന്ന യോഗത്തിന്റെ തീരുമാന പ്രകാരം വിപിൻ വേണുഗോപാലിനു ഒപ്പം ഉണ്ടായിയുന്ന ഡി വൈ എഫ് ഐ പയ്യമ്പള്ളി മേഖല കമ്മിറ്റി അംഗം അഖിലിന്റെ പരാതിയിൽ കത്തി എടുത്ത വനപാലകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും,ജീവനക്കാരന് എതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും,വിപിൻ വേണുഗോപാലിനു എതിരെ ഉള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് താൽക്കാലികമായി തുടർ നടപടി സ്വീകരിക്കില്ലെന്നുമുള്ള ഉറപ്പിൻമേലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.സമരത്തിന് ബബീഷ് വി ബി,അനിഷ സുരേന്ദ്രൻ, സുജിത് സി ജോസ്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.



Leave a Reply